അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsഉണ്ണീൻ പുലാക്കൽ, ഷബീർ ചോലയിൽ, നിഷാം അലി വലമ്പൂർ, സലീം തിരൂർക്കാട്
ജിദ്ദ: അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി ജനറൽ കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദാലി വലമ്പൂർ അധ്യക്ഷത വഹിച്ചു. നിഷാം അലി വലമ്പൂർ പ്രവർത്തന, സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.സി. അഷ്റഫ്, സമദ് മൂർക്കനാട്, മജീദ് അരിപ്ര തുടങ്ങിയവർ സംസാരിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറിയായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട നാസർ മച്ചിങ്ങലിനെ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഉണ്ണീൻ പുലാക്കൽ പൊന്നാടയണിയിച്ചു.
നൗഫൽ കുറവ റിട്ടേണിങ് ഓഫിസറായും ഖലീൽ മങ്കട നിരീക്ഷകനായും കമ്മിറ്റി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഷബീർ സ്വാഗതവും സലിം തിരൂർക്കാട് നന്ദിയും പറഞ്ഞു. അയ്യൂബ് ഫൈസി ഖിറാഅത്ത് നടത്തി. ഭാരവാഹികൾ: ഉണ്ണീൻ പുലാക്കൽ (ചെയർ.), ഷബീർ ചോലയിൽ (പ്രസി.), നിഷാം അലി വലമ്പൂർ (ജന. സെക്ര.), സലീം തിരൂർക്കാട് (ട്രഷ.), കോയ തിരൂർക്കാട്, ബഷീർ പുത്തനങ്ങാടി, ഷൗക്കത്ത് ചരക്കാപറമ്പ്, ഷൗക്കത്ത് തോണിക്കര (വൈസ് പ്രസി.), നിഷാദ് വൈലോങ്ങര, റഫീഖ് വലമ്പൂർ, ഷഫീഖ് അങ്ങാടിപ്പുറം, ശരീഫ് പാതാരി (ജോയി. സെക്രട്ടറി), അയ്യൂബ് ഫൈസി, മുഹമ്മദ് വഴിപ്പാറ, അഷ്റഫ് വലമ്പൂർ (ഉപദേശക സമിതി), റിയാസ് പുലാക്കൽ, ഷാജി പുലാക്കൽ, റഷീദ് വഴിപ്പാറ, ഉസ്മാൻ തിരൂർക്കാട് (വർക്കിങ് കമ്മിറ്റി അംഗങ്ങൾ).

