Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രി​യ​ത​മ പ്ര​സ​വ...

പ്രി​യ​ത​മ പ്ര​സ​വ മു​റി​യി​ൽ; ഭ​ർ​ത്താ​വ്​ ക​ളി​ക്ക​ള​ത്തി​ലും: വിസിൽ മുഴങ്ങും മു​െമ്പത്തി കൺമണി പിറന്ന വാർത്ത

text_fields
bookmark_border
പ്രി​യ​ത​മ പ്ര​സ​വ മു​റി​യി​ൽ; ഭ​ർ​ത്താ​വ്​ ക​ളി​ക്ക​ള​ത്തി​ലും: വിസിൽ മുഴങ്ങും മു​െമ്പത്തി കൺമണി പിറന്ന വാർത്ത
cancel

ദ​മ്മാം: മൈ​താ​ന​ത്തി​ലെ ക​ളി​യാ​ര​വ​ങ്ങ​ൾ​ക്കി​ട​യി​ലും ആ ​കാ​ൽ​പ​ന്തു​ക​ളി​ക്കാ​ര​​െൻറ മ​ന​സ്സി​ൽ പ്ര ​സ​വ​മു​റി​യി​ലെ പ്രി​യ​ത​മ​യു​ടെ മു​ഖം മാ​ത്ര​മാ​യി​രു​ന്നു. ക​ളി​ക്ക​ള​ത്തി​ലി​റ​ങ്ങാ​ൻ ജ​ഴ്​​സി അ​ണി​ യു​േ​മ്പാ​ഴും വി​ദൂ​ര​ത​യി​ൽ​നി​ന്നു​ള്ള​​ പ്രി​യ​പ്പെ​ട്ട​വ​ളു​ടെ വി​വ​ര​ങ്ങ​ളി​ലേ​ക്ക്​ ചെ​വി ചേ​ർ​ത്തു​വെ​ച്ചു അ​നീ​സ്. കാ​ത​ങ്ങ​ള​ക​ലെ അ​വ​ൾ ക​ൺ​മ​ണി​ക്ക്​ ജ​ന്മം ന​ൽ​കി​യെ​ന്ന അ​റി​യി​പ്പെ​ത്തു​േ​മ്പാ​ൾ അ​യാ​ൾ കാ​ലി​ലെ ബൂ​ട്ടി​​െൻറ​ കെ​ട്ടു​റ​ച്ചോ എ​ന്ന്​ നോ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നെ പ​ന്തു​ത​ട്ടി മു​ന്നേ​റു​േ​മ്പാ​ൾ മ​ന​സ്സ്​ പി​ടി​വി​ട്ട്​ അ​ക​ലേ​ക്ക്​ പ​റ​ന്നു.​​ പൊ​ൻ​മ​ണി​യു​ടെ കു​ഞ്ഞു​മു​ഖം എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന്​ സ​ങ്ക​ൽ​പ​ചി​ത്ര​ങ്ങ​ൾ വ​ര​ക്കാ​ൻ തു​ട​ങ്ങി. ഏ​റെ കാ​ത്തി​രി​പ്പു​ക​ൾ​െ​ക്കാ​ടു​വി​ൽ പ​ട​ച്ച​വ​ൻ സ​മ്മാ​നി​ച്ച കു​ഞ്ഞി​നെ കാ​ണാ​നു​ള്ള ആ​വേ​ശം കാ​ലു​ക​ളു​ടെ ​ഗ​തി​വേ​ഗം കൂ​ട്ടി. ദ​മ്മാ​മി​ൽ ക​ഴി​ഞ്ഞ ദി​വ​സം സ​മാ​പി​ച്ച ദാ​റു​സ്സി​ഹ യൂ​ത്ത്​​ക്ല​ബ് പ്രൊ​വി​ൻ​സ്​ ചാ​മ്പ്യ​ൻ​സ്​ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​െൻറി​​െൻറ ഫൈ​ന​ലി​ലെ​ത്തി​യ ഫോ​ക്ക​സ്​ ​ൈല​ൻ ബ​ദ​ർ എ​ഫ്.​സി​യു​ടെ കാ​പ്​​റ്റ​നാ​ണ്​​ പാ​ല​ക്കാ​ട്​ ഒ​റ്റ​പ്പാ​ലം തോ​ളൂ​ർ സ്വ​ദേ​ശി​യാ​യ അ​നീ​സ്. ടീ​മി​​െൻറ മു​ൻ ക​ളി​ക​ളി​ലെ​യെ​ല്ലാം വി​ജ​യ​ശി​ൽ​പി. സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​െൻറി​​െൻറ ഫൈ​ന​ൽ. വി​ജ​യ ച​രി​ത്രം തു​ട​രേ​ണ്ട​ത്​ അ​ഭി​മാ​ന പ്ര​ശ്​​ന​വും.


എ​ന്നാ​ൽ, അ​തി​നു ര​ണ്ടു ദി​വ​സം മു​മ്പാ​ണ്​ ഭാ​ര്യ​യെ പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്നും അ​ൽ​പം പ്ര​ശ്​​ന​ങ്ങ​ളു​ണ്ടെ​ന്നും നാ​ട്ടി​ൽ​നി​ന്ന്​ അ​റി​യി​പ്പെ​ത്തു​ന്ന​ത്. ഉ​ട​ൻ​ത​ന്നെ നാ​ട്ടി​ൽ​ പോ​കേ​ണ്ടി വ​ന്നു. നാ​യ​ക​ൻ പോ​യ​തോ​ടെ കൂ​ടെ​യു​ള്ള​വ​രെ​ല്ലാം നി​രാ​ശ​രാ​യി. കേ​ര​ള പൊ​ലീ​സി​നും അ​ൽ​മ​ദീ​ന ചെ​ർ​പ്പു​ള​ശ്ശേ​രി​ക്കും വേ​ണ്ടി​യെ​ല്ലാം ബൂ​ട്ട​ണി​ഞ്ഞി​ട്ടു​ള്ള അ​നീ​സി​ല്ലാ​തെ ഫൈ​ന​ലി​നെ സ​മീ​പി​ക്ക​ൽ ടീ​മി​നാ​കു​മാ​യി​രു​ന്നി​ല്ല. നാ​ട്ടി​ലെ​ത്തി​യ അ​നീ​സി​നെ പ്ര​സ​വ മു​റി​യി​ലെ വേ​ദ​ന​ക​ൾ​ക്കി​ട​യി​ലും തി​രി​കെ പോ​യി ക​ളി​ച്ച്​ ജ​യി​ച്ചു​വ​രാ​ൻ പ്രി​യ​ത​മ സ​ഫീ​ന നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു. എ​ല്ലാ​കാ​ര്യ​വും നോ​ക്കി​ക്കൊ​ള്ളാ​മെ​ന്ന്​ പി​താ​വ്​ മൊ​യ്​​തീ​നും മാ​താ​വ്​ ന​ഫീ​സ​യും ഉ​റ​പ്പു​ന​ൽ​കു​ക​യും കൂ​ടി ചെ​യ്​​ത​തോ​ടെ അ​ന്നു ത​ന്നെ തി​രി​കെ വി​മാ​നം ക​യ​റി. ഫൈ​ന​ൽ ദി​ന​ത്തി​ൽ​ ദ​മ്മാ​മി​ലെ​ത്തി നാ​യ​ക​നാ​യി ക​ളി​ക്ക​ള​ത്തി​ലി​റ​ങ്ങി. ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ന്​ മു​ന്നൊ​രു​ക്കം ന​ട​ത്തു​േ​മ്പാ​ഴും മ​ന​സ്സ്​​​ മു​ഴ​വ​ൻ നാ​ട്ടി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. ഒ​രു ക്ല​ബ് മു​ഴു​വ​ൻ ന​ല്ല വാ​ർ​ത്ത​ക്ക്​​ വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പി​ലാ​യി. വി​സി​ൽ മു​ഴ​ങ്ങാ​ൻ ഏ​താ​നും സ​മ​യം മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ൾ സ​ന്തോ​ഷ വാ​ർ​ത്ത​യെ​ത്തി, മ​ക​ൾ പി​റ​ന്നി​രി​ക്കു​ന്നു. എ​ല്ലാ പ്ര​യാ​സ​ങ്ങ​ളും മാ​റി​നി​ന്ന സു​ഖ പ്ര​സ​വം. ​


പ്ര​കാ​ശ​മെ​ന്ന്​ അ​ർ​ഥ​മു​ള്ള ‘ആ​യി​ഷ ദി​യ’​യെ​ന്ന്​​ ക​ൺ​മ​ണി​ക്ക് അ​പ്പോ​ൾ ത​ന്നെ പേ​രു​വി​ളി​ക്കു​ക​യും ചെ​യ്​​തു. ക​ളി​യി​ലു​ട​നീ​ളം അ​നീ​സി​​െൻറ അ​പ്ര​മാ​ദി​ത്തം ടീ​മി​നെ മു​ന്നോ​ട്ട്​ ന​യി​ച്ചു. പ​ക്ഷേ, ക​ളി​തീ​രാ​ൻ നി​മി​ഷ​ങ്ങ​ൾ ബാ​ക്കി​യു​ള്ള​പ്പോ​ൾ എ​തി​ർ ടീ​മ​ടി​ച്ച ഗോ​ളി​ൽ സ​മ​നി​ല​യാ​വു​ക​യും പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട്​ എ​തി​രാ​ളി​ക​ൾ​ക്ക്​ ഭാ​ഗ്യ​മാ​കു​ക​യും ചെ​യ്​​തു. നേ​രി​യൊ​രു നി​രാ​ശ​യി​ൽ ര​ണ്ടാം സ്ഥാ​നം കൊ​ണ്ട്​ തൃ​പ്​​തി​പ്പെ​ടേ​ണ്ടി​വ​ന്നെ​ങ്കി​ലും ഇൗ ​മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും ന​ന്നാ​യി ക​ളി​ക്കാ​നും ടീ​മി​നെ തു​ല്യ​ശ​ക്തി​യാ​ക്കി അ​വ​സാ​നം വ​രെ ന​യി​ക്കാ​നും ക​ഴി​ഞ്ഞ​തി​ലെ സം​തൃ​പ്​​തി​യു​മാ​യി അ​നീ​സ്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം നാ​ട്ടി​ലേ​ക്ക്​ തി​രി​കെ പ​റ​ന്നു, കു​ഞ്ഞു​ക​ൺ​മ​ണി​യെ​യും പ്രി​യ​ത​മ​യെ​യും കാ​ണാ​ൻ. അ​നീ​സി​​െൻറ പ്ര​തി​ബ​ദ്ധ​ത ക​ളി​യെ സ്​​നേ​ഹി​ക്കു​ന്ന​വ​ർ​ക്ക്​ ആ​വേ​ശം പ​ക​രു​ന്ന​താ​യി ടീം ​സ്​​പോ​ൺ​സ​ർ നി​സാ​മു​ദ്ദീ​ൻ പ​റ​ഞ്ഞു. ദ​മ്മാ​മി​ലെ ഒ​രു ഷി​പ്പി​ങ്​​ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്​ അ​നീ​സ്.

Show Full Article
TAGS:anees saudi gulf news 
Next Story