Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനീസ്​ അഹമദ്​ നിര്യാതനായി

text_fields
bookmark_border
അനീസ്​ അഹമദ്​ നിര്യാതനായി
cancel

ജിദ്ദ: സാമൂഹിക പ്രവർത്തകനും ഒ.ഐ.സി.സിയുടെ സജീവ പ്രവർത്തകനുമായ അനീസ് അഹമ്മദ് (37) ജിദ്ദയിൽ നിര്യാതനായി. പാലക്കാട് കൊപ്പം വിളയൂർ പ്രഭാപുരത്ത് പരേതനായ അബ്്ദുൽ ഖാദറി​െൻറ മകനാണ്. 

രണ്ടാഴ്ചയായി ജെ.എൻ.എച്ച് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ജിദ്ദയിൽ വൻ സൗഹൃദ വലയത്തിന് ഉടമയായ അനീസിനെ ആശുപത്രിയിൽ പ്ര​േവശിപ്പിച്ചത്​ മുതൽ പ്രാർഥനയുമായി കഴിയുകയായിരുന്നു സുഹൃത്തുക്കൾ. 

ടി.എസ്.എസ് പരസ്യ കമ്പനിയുടെ ഫിനാൻസ് മേധാവിയായി ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ ലണ്ടനിലായിരുന്നു ജോലി. മൂന്ന് വർഷമായി ജിദ്ദയിലുണ്ട്. കുടുംബ സമേതം ജിദ്ദ ഫൈസലിയ്യയിലായിരുന്നു താമസം. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.  

മാതാവ്: സൈനബ. ഭാര്യ: റസീഖ യാസ്്മീൻ. അമൻ റസ്മിൻ അഹമ്മദ് ഏകമകനാണ്. സഹോദരങ്ങൾ: അബ്്ദുൽ അസീസ്, മുഹമ്മദ് ഇഖ്്ബാൽ, അബ്്ദുൽ മജീദ്, മുഹമ്മദ് സാലിഹ് (ഇരുവരും അബുദബി), ബുഷ്്റ, ഉമ്മുൽ ഖൈസ്. അബ്്ദുൽ നാസർ (ദമ്മാം), ഇബ്രാഹീം എന്നിവർ സഹോദരി ഭർത്താക്കന്മാരാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - anees ahmed death- Gulf news
Next Story