Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപുറംലോകം കണ്ടിട്ട്...

പുറംലോകം കണ്ടിട്ട് എട്ടുവർഷം; ആടുകൾക്കൊപ്പം രണ്ട്​ ആ​ന്ധ്ര സ്വദേശികൾ മരുഭൂമിയിൽ

text_fields
bookmark_border
പുറംലോകം കണ്ടിട്ട് എട്ടുവർഷം; ആടുകൾക്കൊപ്പം രണ്ട്​ ആ​ന്ധ്ര സ്വദേശികൾ മരുഭൂമിയിൽ
cancel
camera_alt

വർഷങ്ങൾക്ക് ശേഷം മരുഭൂമിയിൽ നിന്ന് കണ്ടെത്തിയ വെങ്കട്ട് രമണനൊപ്പം സാമൂഹിക പ്രവർത്തകൻ ഹുസൈൻ ദവാദ്മി

റിയാദ്: ഹൗസ് ഡ്രൈവർ വിസയിലെത്തി കബളിപ്പിക്കപ്പെട്ട് മരുഭൂമിയിൽ ദുരിത ജീവിതത്തിലായി രണ്ട്​ ആന്ധ്ര സ്വദേശികൾ. ആ​ന്ധ്രാപ്രദേശിലെ രാജാംപ്പെട് എന്ന സ്ഥലത്തുനിന്ന്​ സൗദിയിലെത്തിയ വെങ്കട്ട് രമണനും മരുമകൻ വിനോദ് കുമാറും ഈ ദുരിതം പേറാൻ തുടങ്ങിയിട്ട് എട്ടു വർഷമായി. നോക്കെത്താദൂരം പരന്നുകിടക്കുന്ന മരുഭൂമിയല്ലാതെ പുറംലോകം കണ്ടിട്ടില്ല ഇരുവരും.

വെങ്കട്ട് രമണ​െൻറ മകളുടെ ഭർത്താവാണ്​ വിനോദ് കുമാർ. റിയാദ് വിമാനത്താവളത്തിൽ നിന്നും ഇവരെ സ്പോൺസർ കൊണ്ടുപോയത് നഗരത്തിൽ നിന്ന് 200 കിലോമീറ്റർ അകലെ ദവാദ്മിക്കടുത്തുള്ള അൽ ജില എന്ന മരുപ്രദേശത്തെ കാലിത്തൊഴുത്തിലേക്ക്. ദിവസങ്ങൾക്ക് ശേഷം വിനോദിനെ 150 കിലോമീറ്റർ അകലെയുള്ള മറ്റൊരു മരുഭൂമിയിലേക്ക് ഒട്ടകങ്ങളെ പരിചരിക്കാൻ നിയോഗിച്ചു. പിന്നെ വർഷങ്ങളായി ഇവർ തമ്മിൽ ബന്ധപ്പെടാനോ ജീവിച്ചിരിപ്പുണ്ട് എന്ന് അറിയനോ കഴിയാത്ത അവസ്ഥയിൽ കഴിയുകയായിരുന്നു.

രണ്ടുപേർക്കും വർഷങ്ങളായി സ്പോൺസർ ശമ്പളം നൽകിയിട്ട്​. കൃത്യമായി ഭക്ഷണമോ ആവശ്യമായ ചികിത്സയോ ഇവർക്ക് ലഭിച്ചിരുന്നില്ല. പലതരത്തിലുള്ള രോഗങ്ങൾക്ക് അടിമയാണ് ഇപ്പോൾ വെങ്കട്ട് രമണൻ. വിവാഹം കഴിഞ്ഞു ആഴ്ചകൾക്കുള്ളിലാണ്​ വിനോദ് കുമാർ ഭാര്യാ പിതാവിനൊപ്പം സൗദിയിൽ എത്തിയത്. ഇവരെക്കുറിച്ചു വിവരങ്ങൾ ഒന്നുമില്ലെന്ന്‌ കാട്ടി കുടുംബം ഇന്ത്യൻ എംബസിക്ക് പരാതി നൽകുകയായിരുന്നു. ഒടുവിൽ ആ​ന്ധ്രാപ്രദേശ് രാജയമ്പേട്ടിൽ നിന്നുള്ള ലോകസഭാംഗം പി.വി. മിഥുൻ റെഡ്‌ഡി വിഷയത്തിൽ ഇടപെടുകയും കേന്ദ്ര സഹ മന്ത്രി വി. മുരളീധരനെ നേരിട്ട് വിഷയം ധരിപ്പിക്കുകയുമായിരുന്നു. തുടർന്ന് റിയാദിലെ ഇന്ത്യൻ എംബസിയോട്​ ഇവരെ കണ്ടെത്തി നാട്ടിലെത്തിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. എംബസി അധികൃതർ ചുതലപ്പെടുത്തിയത്​ പ്രകാരം ദവാദ്മിയിലെ സാമൂഹിക പ്രവർത്തകൻ ഹുസൈൻ അലി നിരന്തരമായ അന്വേഷണം നടത്തി ഒടുവിൽ മരുഭൂമിയിൽ നിന്ന് വെങ്കട്ട് രമണനെ കണ്ടെത്തുകയും രക്ഷിക്കുകയുമായിരുന്നു.

മരുമകൻ വിനോദ് കുമാറിനായുള്ള അന്വേഷണത്തിലാണ് ഹുസൈനും സുഹൃത്തുക്കളും. തൊഴിലിടത്തിലെ പീഡനം ഉന്നയിച്ചും വർഷങ്ങളായുള്ള ശമ്പള കുടിശ്ശിക ലഭ്യമാക്കണമെന്ന്​ ആവശ്യപ്പെട്ടും ലേബർ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഹുസൈൻ അലിയുടെ സഹായത്തോടെ വെങ്കട്ട് രമണനും.

ഈ വിഷയത്തിൽ ഹുസൈനുമായി നിരന്തരം ബന്ധപെട്ട്​ വി.പി. മിഥുൻ റെഡ്ഢി എം.പിയുടെ പേർസണൽ സ്​റ്റാഫ്‌ അംഗവും മലയാളിയുമായ സജയ് സെബാസ്​റ്റ്യൻ അന്വേഷിക്കുന്നുണ്ട്​. ഇന്ത്യൻ എംബസിയുടെ സഹായം ലഭിക്കുന്നതായും ഹുസൈൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഹുസൈനെ സഹായിക്കാൻ പ്രവാസി സാംസ്കാരിക വേദി പ്രവർത്തകൻ നിഹ്​മതുല്ലാഹ്, കെ.എം.സി.സി പ്രവർത്തകൻ സുബൈർ പാലാഴി എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Andhra PradeshdesertSaudi Arabia
News Summary - Andhra native trapped in desert for eight years saved
Next Story