കേരളപ്പിറവി ദിനാഘോഷവും ഭാഷ പ്രതിജ്ഞയും സംഘടിപ്പിച്ചു
text_fieldsമലയാളം മിഷൻ തബൂക്ക് മേഖല സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷത്തിൽനിന്ന്
തബൂക്ക്: മലയാളം മിഷൻ ആഗോള തലത്തിൽ നടത്തുന്ന 'ഭൂമി മലയാളം' ഭാഷ പ്രചാരണ പരിപാടിയുടെ ഭാഗമായി മലയാളം മിഷൻ തബൂക്ക് മേഖലയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷവും ഭാഷ പ്രതിജ്ഞയും സംഘടിപ്പിച്ചു. മലയാളം മിഷൻ തബൂക്ക് മേഖല പ്രസിഡൻറ് റഹീം ഭരതന്നൂർ അധ്യക്ഷത വഹിച്ചു. ഡോ. അല്ലി രമേശ്, സാജിത ടീച്ചർ, രമ്യ സജിത്ത്, ഫൈസൽ നിലമേൽ തുടങ്ങിയവർ സംസാരിച്ചു.
പ്രശസ്ത കവി സച്ചിദാനന്ദൻ മലയാളം മിഷന് വേണ്ടി തയാറാക്കിയ ഭാഷ പ്രതിജ്ഞ വിദ്യാർഥികളായ ആര്യൻ അനിൽ, സ്നേഹ ലിസ സാബു എന്നിവർ ചൊല്ലിക്കൊടുത്തു. മത്സര വിജയികളായ കുട്ടികൾക്കുള്ള അവാർഡ് ദാനവും നടന്നു. മലയാളം മിഷൻ തബൂക്ക് മേഖല കോഓഡിനേറ്റർ ഉബൈസ് മുസ്തഫ സ്വാഗതവും സൗദി ചാപ്റ്റർ വൈസ് പ്രസിഡൻറ് മാത്യു തോമസ് നെല്ലുവേലിൽ നന്ദിയും പറഞ്ഞു.

