ഒട്ടക മഹോത്സവ നഗരിയിൽ ഫീൽഡ് ആശുപത്രിയും
text_fieldsത്വാഇഫിൽ ഒട്ടക മഹോത്സവത്തോടനുബന്ധിച്ച് ഒരുക്കിയ ഫീൽഡ് ആശുപത്രി
ത്വാഇഫ്: കിരീടാവകാശിയുടെ പേരിൽ ത്വാഇഫിൽ നടക്കുന്ന മൂന്നാമത് ഒട്ടക മഹോത്സവത്തിൽ ആരോഗ്യ സേവനങ്ങൾക്ക് ഫീൽഡ് ആശുപത്രിയും.
സൗദി പ്രതിരോധ മന്ത്രാലയത്തിലെ ആരോഗ്യ സേവന വിഭാഗമാണ് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഒട്ടകമേള നടക്കുന്ന ഹിസ്റ്റോറിക്കൽ ഗ്രൗണ്ടിൽ ഫീൽഡ് ആശുപത്രി ഒരുക്കിയിരിക്കുന്നത്.
ത്വാഇഫ് മേഖലയിലെ സായുധസേന ആശുപത്രികളുടെ ആരോഗ്യ സേവന വിഭാഗമാണ് ആശുപത്രി പ്രവർത്തിപ്പിക്കുന്നത്. പരിശോധനക്കും രോഗനിർണയത്തിനുമുള്ള ക്ലിനിക്കുകൾ, ചെറിയ ശസ്ത്രക്രിയ റൂമുകൾ എന്നിവയോടു കൂടിയതാണ് ഫീൽഡ് ആശുപത്രി.

