പുരാതന കെട്ടിടങ്ങൾ നീക്കംചെയ്യുന്നു
text_fieldsപുരാതന കെട്ടിടങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ പുനരാരംഭിച്ചപ്പോൾ
ജിദ്ദ: ജിദ്ദയുടെ തെക്ക് ഭാഗത്ത് ഗുലൈൽ, പെട്രോമിൻ ഡിസ്ട്രിക്റ്റുകളിലെ പുരാതന കെട്ടിടങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ ജിദ്ദ മുനിസിപ്പാലിറ്റി പുനരാരംഭിച്ചു. പഴയ കെട്ടിടങ്ങളുടെ അപകട സാധ്യത ഇല്ലാതാക്കാനും റോഡുകൾ വികസിപ്പിച്ച് ആവശ്യമായ സേവനങ്ങൾ ഒരുക്കി പ്രദേശം വികസിപ്പിക്കുകയും മോഡി കൂട്ടുകയും ചെയ്യുന്നതിനുമാണ് പഴയ കെട്ടിങ്ങൾ നീക്കം ചെയ്യുന്നത്. 2014ലാണ് പ്രദേശത്തെ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള ജോലികൾ ആരംഭിച്ചത്. ഏറ്റവും പുരാതന താമസ പ്രദേശമായ കരിന്തിനയിൽ നിരവധി കെട്ടിടങ്ങളാണ് ഇതിനകം പൊളിച്ചുമാറ്റിയത്. ഗുലൈൻ, പെട്രോമിൻ ഡിസ്ട്രിക്റ്റുകളിൽനിന്നായി ഏകദേശം 800 പഴയ കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റുന്നത്. ആദ്യഘട്ടത്തിൽ 99 കെട്ടിടങ്ങളും രണ്ടാംഘട്ടത്തിൽ 356 കെട്ടിടങ്ങളും പൊളിച്ചുനീക്കിയിട്ടുണ്ട്. മൂന്നാംഘട്ടം തുടരുകയാണ്. കെട്ടിട ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ മുനിസിപ്പാലിറ്റി പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

