അഞ്ചച്ചവടി പ്രവാസി സംഘം കുടുംബ സംഗമം സംഘടിപ്പിച്ചു
text_fieldsജിദ്ദ അഞ്ചച്ചവിടി പ്രവാസി സംഘം നടത്തിയ കുടുംബ സംഗമം
ജിദ്ദ: ജിദ്ദയിലെ അഞ്ചച്ചവടി പ്രവാസി സംഘം കുടുംബ സംഗമം സംഘടിപ്പിച്ചു. ഹരാസാത്തിലെ വില്ലയിൽ നടന്ന പരിപാടിയിൽ കുട്ടികൾക്ക് ചിത്രരചന മത്സരം, മെമ്മറി ടെസ്റ്റ്, മുതിർന്നവർക്ക് പെനാൽറ്റി ഷുട്ടൗട്ട്, നീന്തൽ മത്സരം, കുട്ടികളുടെ ഒപ്പന, ഗ്രൂപ്പ് ഡാൻസ്, സംഗീത നിശ എന്നിവ അരങ്ങേറി. മുഹമ്മദ് കുട്ടി അരിമ്പ്ര, ഫർസാന യാസിർ, അൽ നഷ അൻവർ, ബാപ്പു എടക്കര, സനോജ്, ആയിഷ ജന്ന, റയ അബ്ദുസ്സലാം എന്നിവർ ഗാനങ്ങൾ ആലപിച്ചു.
മുഹ്സിന ഹംസക്കുട്ടി, റഹ്മത്ത് അൻവർ, ഹസീന അശ്റഫ്, ബെൻസീറ അയ്യൂബ്, നദീറ തലശ്ശേരി, ജസ്ന നൗഷാദ് എന്നിവർ ചിത്രരചന, മെമ്മറി ടെസ്റ്റ് മത്സരങ്ങൾ നിയന്ത്രിച്ചു. ജിദ്ദ ഇശൽ കലാവേദി പ്രസിഡന്റ് ശിഹാബ് കുന്നുംപുറം, രക്ഷാധികാരി അസീസ്, അബ്ബാസ് പെരിന്തൽമണ്ണ, മുഹമ്മദ് കുട്ടി അരിമ്പ്ര, വി.പി. അബ്ദുസ്സലാം, മജീദ് അഞ്ചച്ചവടി, അൻവർ പാലത്തിങ്ങൽ, നൗഷാദ് നടുത്തൊടിക, മുജീബ് ആലുങ്ങൽ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
വി.പി. അബ്ദുസ്സലാം പരിപാടിയിൽ അധ്യക്ഷത വഹിച്ചു. വി.പി ഹംസക്കുട്ടി, സി.കെ ഉമ്മർ, എൻ.ടി നിസാറലി, സി.ടി ജലീൽ, ആലുങ്ങൽ ജുനൈസ് എന്നിവർ സംസാരിച്ചു. മജീദ് അഞ്ചച്ചവടി സ്വാഗതവും മുജീബ് ആലുങ്ങൽ നന്ദിയും പറഞ്ഞു. ഇ.പി. അയ്യൂബ്, എൻ.ടി. നിസാറലി, എ.കെ. അലിയാപ്പു എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

