ആനക്കയം പെയിൻ ആൻഡ് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ വാര്‍ഷിക ജനറല്‍ മീറ്റ്
text_fieldsജിദ്ദ ആനക്കയം പെയിൻ ആൻഡ് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ വാര്‍ഷിക ജനറല്‍ മീറ്റിൽ
സംബന്ധിച്ചവർ
ജിദ്ദ: ആനക്കയം പെയിൻ ആൻഡ് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. ആക്ടിങ് പ്രസിഡൻറ് കെ.എം. സഹീദലി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ അംഗങ്ങൾ സംസാരിച്ചു.
കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക കണക്കുകളും യോഗത്തിൽ അവതരിപ്പിച്ചു. ഇതുവരെ വിവിധ രംഗങ്ങളിൽ 35 ലക്ഷത്തോളം രൂപയുടെ സഹായങ്ങൾ നൽകിയതായി യോഗം വിലയിരുത്തി. മാതൃകമ്മിറ്റിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട ധനസമാഹരണത്തിനായി സൗദിയിലെ വിവിധ പ്രവിശ്യകളിലുള്ള മുഴുവന്‍ പഞ്ചായത്ത് നിവാസികളെയും ഉൾപ്പെടുത്തി വരും ദിവസങ്ങളില്‍ അംഗത്വ കാമ്പയിന് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
എന്‍. അബ്ദുൽ റഷീദിന്റെ മേൽനോട്ടത്തിൽ നിലവിലെ കമ്മിറ്റി പിരിച്ചുവിടുകയും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു. കെ.എം.എ. ലത്തീഫ്, എന്‍. റഷീദ്, സഹീദലി, അജിത്ത്, പി.പി. ഷംസു, യൂനുസ് പന്തലൂർ, സൈദലവി വടക്കുമ്മുറി, പി.പി. ബഷീർ, കെ.എം. അനീസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.എം. മുസ്തഫ സ്വാഗതവും ഷാജഹാന് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: കെ.എം.എ. ലത്തീഫ് ഇരുമ്പുഴി (മുഖ്യ രക്ഷാധികാരി), അജിത്ത് വടക്കുമ്മുറി (പ്രസിഡൻറ്), കെ.എം. മുജീബ് പെരിമ്പലം, ശരീഫ് പന്തലൂർ, മുസ്തഫ കാപ്പാട്ട് പുള്ളീലങ്ങാടി (വൈസ് പ്രസിഡൻറ്), കെ.എം. മുസ്തഫ ഇരുമ്പുഴി (ജന. സെക്രട്ടറി), കെ.എം. ഷഹീദലി പെരിമ്പലം (ഓര്‍ഗനൈസിങ് സെക്ര.), ഷാജഹാൻ ചേപ്പൂർ, സിദ്ദീഖ് പാപ്പിനിപ്പാറ.
ഷാഫി പുളിക്കൽ, നസീർ എളയോടത്ത് പെരിമ്പലം (ജോ.സെക്രട്ടറി), സി.കെ. ഇർഷാദ് ഇരുമ്പുഴി (ട്രഷറർ), എന്‍. അബ്ദുൽ റഷീദ് ഇരുമ്പുഴി, പി.പി. ഷംസു വടക്കുമ്മുറി, പി.പി. ബഷീർ പാപ്പിനിപ്പാറ, അഷ്റഫ് കാപ്പാട്ട് പാണായി (ഉപദേശക സമിതി അംഗങ്ങൾ), വി.വി. ഇബ്രാഹീം ഇരുമ്പുഴി, കെ.എം. അനീസ് ഇരുമ്പുഴി (ഓഡിറ്റർമാർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

