ആനക്കയം പെയ്ൻ ആൻഡ് പാലിയേറ്റിവ് കെയർ ജിദ്ദ ഘടകം വാർഷികസംഗമം സംഘടിപ്പിക്കുന്നു
text_fieldsജിദ്ദ: മലപ്പുറം ജില്ലയിലെ പ്രമുഖ പാലിയേറ്റിവ് കേന്ദ്രമായ ആനക്കയം പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി വാർഷിക സംഗമം സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു.ഇന്ന് (വെള്ളി) വൈകീട്ട് ശറഫിയ സഫയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ജിദ്ദയിലെ സാമൂഹിക സാംസ്കാരിക മേഖലയിലുള്ള പ്രമുഖർ പങ്കെടുക്കും.
ആനക്കയം പഞ്ചായത്തിൽ വിവിധ രോഗങ്ങൾകൊണ്ട് അവശതയനുഭവിക്കുന്നവരും കിടപ്പിലായവരുമായ 300ൽപരം രോഗികൾക്ക് 11 വർഷമായി സാന്ത്വനവും പരിചരണവും നൽകി ആതുരമേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘമാണ് ആനക്കയം പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ. വാർഷിക സംഗമത്തിലേക്ക് ആനക്കയം പഞ്ചായത്തിലെ മുഴുവൻ പ്രവാസി സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

