Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജു​ബൈ​ലി​ൽ...

ജു​ബൈ​ലി​ൽ ആ​വേ​ശ​ക​ര​മാ​യ വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ജു​ബൈ​ലി​ൽ ആ​വേ​ശ​ക​ര​മാ​യ വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജു​ബൈ​ലി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷം

ജു​ബൈ​ൽ: യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജു​ബൈ​ലി​ൽ ആ​വേ​ശ​ക​ര​മാ​യ വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ജു​ബൈ​ൽ സ്പൈ​സ് റെ​സ്​​റ്റോ​റ​ൻ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഒ.​ഐ.​സി.​സി, കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ന്തു​ണ ന​ൽ​കി​യ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും വ​ലി​യ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്തു.

കേ​ക്ക് മു​റി​ച്ചും ല​ഡു വി​ത​ര​ണം ചെ​യ്തും മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ചു​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ വി​ജ​യ​ല​ഹ​രി പ​ങ്കി​ട്ട​ത്. കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹ​മീ​ദ് പ​യ്യോ​ളി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി ജു​ബൈ​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ അ​ൻ​ഷാ​ദ് ആ​ദം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ൽ​സ​ൺ പാ​നാ​യി​ക്കു​ളം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​വ​ഗ​ണി​ച്ചും ധൂ​ർ​ത്തും അ​ഹ​ങ്കാ​ര​വും മു​ഖ​മു​ദ്ര​യാ​ക്കി​യും മു​ന്നോ​ട്ട് പോ​യ ഭ​ര​ണ​കൂ​ട​ത്തി​നു​ള്ള ജ​ന​ങ്ങ​ളു​ടെ താ​ക്കീ​താ​ണ് ഈ ​വി​ധി​യെ​ഴു​ത്തെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു.

ന​സീ​ർ തു​ണ്ടി​ൽ, വി​ൽ​സ​ൺ ത​ട​ത്തി​ൽ, മു​ഹ​മ്മ​ദ​ലി ത​ളി​ക്കു​ളം, വൈ​ശാ​ഖ്, ഷ​മീം, അ​ജ്‌​മ​ൽ താ​ഹ, എ​ൻ.​പി റി​യാ​സ്, ആ​ഷി​ഖ്, അ​ബ്​​ദു​ൽ റ​ഊ​ഫ്, ശി​ഹാ​ബ് മ​ങ്ങാ​ട​ൻ, നി​തി​ൻ, നി​യാ​സ് നാ​ര​ക​ത്ത് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. പി.​എം.​ആ​ർ. ആ​സി​ഫ്, ഫൈ​റൂ​സ്, ബി​ച്ചു, മു​ന​വ്വ​ർ, ഇ​ല്യാ​സ്, ജാ​ഫ​ർ, ബെ​ൻ​സ​ൺ, മു​ബാ​റ​ക്, വി​വേ​ക്, വി​പി​ൻ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. റി​നു, അ​ൻ​സാ​രി, മു​ർ​ത​ദ, മ​ഹേ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കെ.​എം.​സി.​സി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് ബ​ഷീ​ർ സ്വാ​ഗ​ത​വും ഒ.​ഐ.​സി.​സി ട്ര​ഷ​റ​ർ അ​രു​ൺ ക​ല്ല​റ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jubailvictory celebration
News Summary - An exciting victory celebration was organized in Jubail.
Next Story