Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎം​ബ​സി...

എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​നി​ൽ​കു​മാ​റി​ന്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​നി​ൽ​കു​മാ​റി​ന്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന അ​നി​ൽ കു​മാ​റി​ന്​ റി​യാ​ദ് ചെ​മ്മാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്‌​മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

റി​യാ​ദ്: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നും ക​ലാ​കാ​ര​നു​മാ​യ അ​നി​ലേ​ട്ട​ന് റി​യാ​ദ് ചെ​മ്മാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്​​മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ബ​ത്​​ഹ​യി​ലെ അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്​​ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങ് ഇ​ബ്രാ​ഹീം സു​ബ്ഹാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. അ​ഷ്റ​ഫ് വേ​ങ്ങാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ച​ട​ങ്ങി​ൽ കോ​വി​ഡ് കാ​ല​ത്ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച സി​ദ്ദീ​ഖ് തു​വ്വൂ​ർ, ക​ബീ​ർ എ​ട​പ്പാ​ൾ, മ​ജീ​ദ് പ​ര​പ്പ​ന​ങ്ങാ​ടി തു​ട​ങ്ങി​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. അ​നി​ൽ​കു​മാ​റി​നു​ള്ള ഒാ​ർ​മ​ഫ​ല​കം ഇ​ബ്രാ​ഹീം സു​ബ്ഹാ​ൻ സ​മ്മാ​നി​ച്ചു. സി​ദ്ദീ​ഖ് തു​വ്വൂ​രി​ന് സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​നും മ​ജീ​ദ് പ​ര​പ്പ​ന​ങ്ങാ​ടി​ക്ക് എം.​ടി. അ​ത്തീ​ഖ്​ റ​ഹ്​​മാ​നും ക​ബീ​ർ എ​ട​പ്പാ​ളി​ന് സി.​പി. അ​ലി​യും പ്ര​ശം​സാ​ഫ​ല​ക​ങ്ങ​ൾ കൈ​മാ​റി. റി​യാ​ദ് ഒ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, യു. ​മു​സ്​​ത​ഫ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ സ്വാ​ഗ​ത​വും സി.​പി. മു​ഹ​മ്മ​ദാ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anil Kumarembassy official
News Summary - An embassy official sent a message to Anil Kumar
Next Story