ഗവർണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസരംഗം തകർക്കാൻ ശ്രമം -കേളി സമ്മേളനം
text_fieldsകേളി നസീം ഏരിയ സമ്മേളനം കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഗവർണറെ ഉപയോഗിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം എന്തു വിലകൊടുത്തും ചെറുക്കണമെന്ന് റിയാദിലെ കേളി കലാസാംസ്കാരിക വേദി നസീം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയതോടെ അഖിലേന്ത്യതലത്തിൽ പാഠപുസ്തകങ്ങൾ കാവിവത്കരിക്കാനുള്ള ഇടപെടലുണ്ട്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇടപെടുന്നതിന് സംഘ്പരിവാർ കണ്ടെത്തിയ വഴി ഗവർണർമാരെ ആയുധമാക്കുക എന്നതാണെന്നും ചരിത്രബോധമില്ലാത്ത പുതുതലമുറയെ വാർത്തെടുക്കാനുള്ള സംഘ്പരിവാർ അജണ്ട പൊതുസമൂഹം തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു.
ജോസഫൈൻ നഗറിൽ നടന്ന സമ്മേളനത്തിൽ ഏരിയ വൈസ് പ്രസിഡന്റ് രവീന്ദ്രനാഥ് ആമുഖ പ്രസംഗം നടത്തി. ഏരിയ പ്രസിഡന്റ് ഉല്ലാസൻ അധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം മുഹമ്മദ് നൗഫലും അനുശോചനപ്രമേയം ഗിരീശനും അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സജീവ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.ഇ. ഷാജി വരവുചെലവ് കണക്കും അവതരിപ്പിച്ചു. പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
ഉല്ലാസൻ, കെ.ഇ. ഷാജി, ഷമീർ, ജോഷി, സജീവ്, രവീന്ദ്രനാഥ്, ഗോപാലകൃഷ്ണൻ, ഇംത്യാസ്, ബാലകൃഷ്ണൻ, ആന്റണി ജോസ്, ഹാരിസ്, ഗിരീഷ്, അൻസാരി എന്നിവരടങ്ങിയ സബ്-കമ്മിറ്റികൾ സമ്മേളന നടപടികൾ നിയന്ത്രിച്ചു. ഉല്ലാസൻ, കെ.ഇ. ഷാജി, ടി.ആർ. സുബ്രഹ്മണ്യൻ, സതീഷ് കുമാർ എന്നിവർ ചർച്ചക്ക് മറുപടി പറഞ്ഞു. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ജോസഫ് ഷാജി, സെബിൻ ഇഖ്ബാൽ, മധു പട്ടാമ്പി, സുരേഷ്ലാൽ, ബിജി തോമസ്, കെ.കെ. ഷാജി, സജാദ്, സതീഷ് കുമാർ വളവിൽ എന്നിവർ സംസാരിച്ചു.
ഹാരിസ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഖലീൽ, ദിവാകരൻ എന്നിവർ പ്രമേയം അവതരിപ്പിച്ചു. ഉല്ലാസൻ (പ്രസി.), സജീവ് (സെക്ര.), ഹാരിസ് (ട്രഷ.), രവീന്ദ്രനാഥ്, സിദ്ദീഖ് (വൈ.പ്രസി.), ഗിരീഷ്, നൗഫൽ (ജോ.സെക്ര.), സാബു മാത്യു (ജോ.ട്രഷ.) എന്നിവരെ ഏരിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. പുതിയ സെക്രട്ടറി സജീവ് നന്ദി പറഞ്ഞു.
നസീം ഏരിയയുടെ പുതിയ ഭാരവാഹികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

