‘പൊതുമാപ്പിനെ’ കുറിച്ചുള്ള മലയാളികളുടെ ഹ്രസ്വചിത്രം ശ്രദ്ധേയമായി
text_fieldsറിയാദ്: സൗദി അറേബ്യ പ്രഖ്യാപിച്ച ‘നിയമ ലംഘകരില്ലാത്ത രാജ്യം’ ദേശീയ കാമ്പയിെൻറ പ്രാധാന്യം വിളംബരം ചെയ്ത് പ്രവാസി മലയാളികൾ അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. പൊതുമാപ്പ് കാലാവധി അവസാനിച്ചിട്ടും യൂടൂബിൽ റിലീസ് ചെയ്ത ചിത്രം ആളുകൾ കാണുകയും വിലയിരുത്തുകയും ചെയ്യുന്നു. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള സൈബർവിങ് നിർമ്മിച്ച ‘മുന്നറിയിപ്പ്’ എന്ന ചിത്രം പ്രവാസലോകത്തെ നിയമ ലംഘകരായ സാധാരണക്കാരായ വിദേശ തൊഴിലാളികളുടെ നേർചിത്രമാണ് പങ്കുവെക്കുന്നത്.
സൗദി അറേബ്യയിൽ വർഷങ്ങളായി നിയമ കുരുക്കിൽ കുടുങ്ങി കേരളത്തിലേക്ക് മടങ്ങാൻ കഴിയാതെ ദുരിതം നേരിടുന്ന രണ്ടു പേരുടെ ജീവിതമാണ് ഹ്രസ്വചിത്രത്തിെൻറ ഇതിവൃത്തം. ഇനിയൊരു പൊതുമാപ്പ് ഉണ്ടാകില്ലെന്നും ഇപ്പോൾ ലഭിച്ച അവസരം പ്രയോജനപ്പെടുത്തി രാജ്യം വിടണമെന്ന സന്ദേശമാണ് ചിത്രം പങ്കുവെക്കുന്നത്.
ഹ്രസ്വചിത്രത്തിെൻറ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചതെല്ലാം റിയാദിലുള്ള മലയാളി കലാകാരന്മാരാണ്. റഫീഖ് തിരുവിഴാംകുന്ന് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ നസീബ് കലാഭവൻ, ഷംനാദ് കരുനാഗപ്പള്ളി, ഇർഷാദ് കായാക്കുൾ, ഷാജി ആലപ്പുഴ എന്നിവരാണ് വേഷമിട്ടത്. കാമറ അനിൽകുമാർ തമ്പുരുവും എഡിറ്റിങ് കനേഷ് ചന്ദ്രനും ശബ്ദ നിയന്ത്രണം ജോസ് കടമ്പനാടും ഡബ്ബിങ് സുബി സജിനും നിർവഹിച്ചു. ഷെഫീർ മുഹമ്മദ്, ഷാഹുൽ ചെറുപ്പ എന്നിവരാണ് സംവിധാന സഹായികൾ. ഷെഫീഖ് കൂടാളിയാണ് നിർമാണ മേൽനോട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
