Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതങ്ങളെ 'തമ്മിലകറ്റിയ'...

തങ്ങളെ 'തമ്മിലകറ്റിയ' ഡോക്​ടറുടെ അരുകിലണഞ്ഞ്​​ സയാമീസുകൾ

text_fields
bookmark_border
തങ്ങളെ തമ്മിലകറ്റിയ ഡോക്​ടറുടെ അരുകിലണഞ്ഞ്​​ സയാമീസുകൾ
cancel
camera_alt

അംജദും മുഹമ്മദും ഡോ. അബ്​ദുല്ല അൽറബീഅയെ ജോർദാനിൽ വീണ്ടും കണ്ടപ്പോൾ

ജിദ്ദ: തങ്ങളെ ശസ്​ത്രക്രിയയിലൂടെ വേർപ്പെടുത്തി പുതുജീവിതം നൽകിയ ഡോക്​ടറെ ഒരു വ്യാഴവട്ടത്തിന്​​ ശേഷം കണ്ട സ​ന്തോഷത്തിൽ ജോർദാനിയൻ സയാമീസുകളായിരുന്ന അംജദും മുഹമ്മദും​. ജോർദാനിയൻ തലസ്ഥാനത്താണ്​ സൗദി മുൻ ആരോഗ്യമന്ത്രിയും കിങ്​ സൽമാൻ റിലീഫ്​ കേന്ദ്രം ജനറൽ സൂപർവൈസറും സയാമീസ്​ ശസ്​ത്രക്രിയ സംഘം തലവനുമായ ഡോ. അബ്​ദുല്ല അൽറബീഅയെ ഇരുവരും വീണ്ടും കണ്ടുമുട്ടിയത്​.

ആദ്യം ഡോക്ടറെ കാണുമ്പോൾ ഇവർ പരസ്പരം ഒട്ടിച്ചേർന്ന നിലയിലായിരുന്നു. കുടൽ, മുത്രസഞ്ചി, ജനനേന്ദ്രിയം എന്നിവ ഒട്ടിച്ചേർന്ന ഇരുവരെയും 2010ലാണ്​ റിയാദിലെ നാഷനൽ ഗാർഡ്​ മന്ത്രാലയത്തിനു കീഴിലുള്ള കിങ്​ അബ്​ദുൽ അസീസ്​ മെഡിക്കൽ സിറ്റി ആശുപത്രിയിൽ വെച്ച്​ ഡോ. അബ്​ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള സംഘം ശസ്​ത്രക്രിയയിലൂടെ വേർപ്പെടുത്തിയത്​. 12 വർഷത്തിന്​ ശേഷം ഡോക്ടറുടെയും കുട്ടികളുടെയും കണ്ടുമുട്ടൽ അമ്മാനിലെ സൗദി എംബസിയിലായിരുന്നു. ഇവരുടെ കുടുംബവുമുണ്ടായിരുന്നു.

അംജദും മുഹമ്മദും ജോർദാനിലെ എന്‍റെ മക്കളാണെന്ന്​ ഇരുവരെയും കണ്ട​ സന്തോഷത്തിൽ ഡോ. റബീഅ പറഞ്ഞു. വേർപ്പെടുത്തൽ ശസ്​ത്രക്രിയക്ക്​ ​വിധേയരായി നാടുകളിലേക്ക്​ മടങ്ങി വളർന്ന ശേഷം സയാമീസുകൾ ഡോ. റബീഅയെ കാണാനെത്തുന്ന രണ്ടാമത്തെ സംഭവമാണ്​​ ജോർദാനിലേത്​. കഴിഞ്ഞ മാസം ഈജിപ്​ഷ്യൻ സയാമീസുകളായിരുന്ന ഹസനും മഹ്​മൂദും കുടുംബസമേതം ഡോക്​ടറെ കാണാനും നന്ദി പറയാനും റിയാദിലെത്തിയിരുന്നു. 13 വർഷത്തിനു ശേഷമായിരുന്നു ആ വരവ്​. 50ലധികം ശസ്​ത്രക്രിയകൾ ഇതിനകം സയാമീസ്​ വേർപ്പെടുത്തൽ ശസ്​ത്രക്രിയാ പദ്ധതിക്ക്​ കീഴിൽ സൗദി അറേബ്യയിൽ നടന്നിട്ടുണ്ട്​.

ശസ്ത്രക്രിയക്ക് മുമ്പുള്ള ചിത്രം

അംജദിന്‍റെയും മുഹമ്മദിന്‍റെയും ശസ്​ത്രക്രിയ മനുഷ്യത്വത്തിന്‍റെയും ജീവകാരുണ്യ​ത്തിന്‍റെയും ഭാഗമായി സൗദി നടത്തിയ 27ാമത്തെ സയാമീസ്​ ശസ്​ത്രക്രിയയാണ്​. 1990ലാണ്​ സൗദിയിൽ ആദ്യ സയാമീസ്​ ശസ്​ത്രക്രിയ നടന്നത്​. ഇതുവരെ ലോകത്തെ മൂന്ന്​ ഭൂഖണ്ഡങ്ങളിലെ 22 രാജ്യങ്ങളിൽ നിന്നുള്ള 117 സയാമീസുകളെ പരിഗണിച്ചിട്ടുണ്ട്​. അവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച്​ ഡോ. അബ്​ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ പഠനം നടത്തിയിട്ടുണ്ട്​. അതിലാണ്​ ഇതിനകം 50ലധികം ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയത്​.

ഇത്രയും ശസ്​ത്രക്രിയകൾക്കായി​ ഏകദേശം 570 മണിക്കൂറാണ്​ ചെലവഴിച്ചത്​. ഇതിൽ ഏറ്റവും ദൈർഘ്യമായ ശസ്​ത്രക്രിയക്ക്​​ 23.5 മണിക്കൂറാണ്​ എടുത്തത്​​. സയാമീസ്​ ഇരട്ടകളെ വേർതിരിക്കുന്നതിലെ വിജയം സൗദി അറേബ്യയുടെ ആ​രോഗ്യ മേഖലയിലെ മഹത്തായ വികസനത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന്​ ബന്ധപ്പെട്ടവർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaSiamese
News Summary - Amjad and Mohammed met the doctor 12 years later
Next Story