ബഹിരാകാശ രംഗത്ത് സൗദി, റഷ്യ സഹകരണം
text_fieldsജിദ്ദ: ബഹിരാകാശ രംഗത്ത് സൗദിയും റഷ്യയും സഹകരിക്കും. ഇൗ മേഖലയിലെ സഹകരണത്തിന് ആവശ്യമായ പദ്ധതികൾ ആവിഷ്ക്കരി ക്കുമെന്ന് സൗദി സ്പേസ് ഏജൻസി ചെയർമാൻ അമീർ സുൽത്താൻ ബിൻ സൽമാൻ പറഞ്ഞു. റഷ്യൻ സന്ദർശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ബഹിരാകാശ രംഗത്ത് വൈദഗ്ധ്യമുള്ളവർക്ക് പരിശീലനം, ഉപഗ്രഹ നിർമാണ മേഖലയുടെ വിപുലീകരണം എന്നിവയിലാണ് സംയുക്ത പദ്ധതി നടപ്പാക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢവും ആഴമുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മേഖലകളിൽ ഇതിനകം നല്ല സഹകരമാണുള്ളതെന്നും അമീർ സുൽത്താൻ കൂട്ടിച്ചേർത്തു. അദ്ദേഹം മോസ്കോയിലെ ബഹിരാകാശ ദൗത്യ കേന്ദ്രവും (സ്പേസ് മിഷൻ) നിയന്ത്രണ കേന്ദ്രവും സന്ദർശിച്ചു. ഇൗ രംഗത്തെ സംയുക്ത പരിശീലന, ഗവേഷണ സാധ്യതകളെ കുറിച്ചും സ്പേസ് മിഷൻ അധികൃതരുമായി അദ്ദേഹം ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
