മക്ക ഹറമിൽ നടപ്പാക്കുന്ന വികസനപദ്ധതികൾ സന്ദർശിച്ച് മക്ക ഡെപ്യൂട്ടി ഗവർണർ
text_fieldsമക്ക ഹറമിൽ നടപ്പാക്കുന്ന വികസനപദ്ധതികൾ മക്ക ഡെപ്യൂട്ടി ഗവർണർ സന്ദർശിച്ചപ്പോൾ
മക്ക: മസ്ജിദുൽ ഹറമിൽ നിലവിൽ നടപ്പാക്കുന്ന പദ്ധതികൾ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ പരിശോധിച്ചു.
ഗവർണർ അമീർ ഖാലിദ് അൽ ഫൈസലിന്റെ നിർദേശത്തെ തുടർന്നാണിത്. നിർമാണ ജോലിയുടെ പുരോഗതി പിന്തുടരുന്നതിനും ഹറമിലെ എല്ലാ സ്ഥലങ്ങളും റമദാൻ മാസത്തിൽ തീർഥാടകരെ സ്വീകരിക്കാൻ സജ്ജമാണെന്ന് ഉറപ്പുവരുത്തുന്നതിനും കർമങ്ങൾ എളുപ്പത്തിലും ആശ്വാസത്തിലും നിർവഹിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനുമാണിത്.
മതാഫ് വിപുലീകരണ പദ്ധതി, സൗത്ത് ‘അൽ മക്ബരിയ’യുടെ വികസന പ്രവർത്തനങ്ങൾ, നൂതനമായ ഇലക്ട്രോണിക്, ഓഡിയോ, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, ഊർജസംരക്ഷണ ലൈറ്റിങ് യൂനിറ്റുകൾ, ഇമാമിന്റെയും പ്രാർഥന മുറിയുടെയും സേവനത്തിനായി എയർ കണ്ടീഷനിങ്ങിനും വായു ശുദ്ധീകരിക്കുന്നതിനുമുള്ള പ്രത്യേക യൂനിറ്റുകൾ എന്നിവ ഡെപ്യൂട്ടി ഗവർണർ പരിശോധിച്ചു.
മത്വാഫിന് അഭിമുഖമായുള്ള ‘സൗദി കോറിഡോർ’ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും മൂന്നാം സൗദി വിപുലീകരണ ഭാഗത്തെ സൗകര്യങ്ങളും സംബന്ധിച്ച വിവരങ്ങൾ ഡെപ്യൂട്ടി ഗവർണർ ചോദിച്ചറിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

