അമീർ മുഹമ്മദ് ബ്രാൻസണുമൊത്ത് മൊഹാവി സ്പേസ് പോർട്ടിൽ
text_fieldsന്യൂയോർക്ക്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ കാലിഫോർണിയയിലെ മൊഹാവി എയർ ആൻഡ് സ്പേസ് പോർട്ടിൽ സന്ദർശനത്തിനെത്തി. ബഹിരാകാശത്തേക്ക് സിവിലിയൻ യാത്രകൾക്കുള്ള പരീക്ഷണങ്ങളും ഗവേഷണങ്ങളും നടക്കുന്ന പടിഞ്ഞാറൻ അമേരിക്കയിലെ മൊഹാവി മരുഭൂമിയിലെ സെൻററിൽ വിർജിൻ അറ്റ്ലാൻറിക് ഗ്രൂപ്പ് സ്ഥാപകൻ റിച്ചാർഡ് ബ്രാൻസൻ അമീർ മുഹമ്മദിനെ സ്വീകരിച്ചു.
വിർജിൻ ഗ്രൂപ്പിന് കീഴിലുള്ള വിർജിൻ ഗലാക്റ്റിക് സ്പേസ് ഷിപ്പ് കമ്പനിയുടെ ആസ്ഥാനവും ഇവിടെയാണ്. ബഹിരാകാശ ടൂറിസ്റ്റുകൾക്കുള്ള സ്പേസ് ഫ്ലൈറ്റുകൾ തയാറാക്കുന്ന സ്ഥാപനമാണ് വിർജിൻ ഗലാക്ടിക്. ബഹിരാകാശത്തേക്ക് ടൂറിസ്റ്റുകളുമായി ആദ്യയാത്ര നടത്താനിരിക്കുന്ന വിർജിൻ ഗലാക്ടികിെൻറ അവസാന വട്ട ഒരുക്കങ്ങളാണ് മൊഹാവി മരുഭൂമിയിലെ ഇൗ കേന്ദ്രത്തിൽ പുരോഗമിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ റിയാദിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവിനെത്തിയ റിച്ചാർഡ് ബ്രാൻസൻ തങ്ങളുടെ വിവിധ പദ്ധതികളിൽ സൗദി അറേബ്യയുടെ സഹകരണം അഭ്യർഥിച്ചിരുന്നു.
അതിെൻറ ഭാഗമായാണ് കിരീടാവകാശിയുടെ സന്ദർശനം. സെൻററിൽ റിച്ചാർഡ് ബ്രാൻസൻ തന്നെ കിരീടാവകാശിയേയും സംഘത്തെയും സംവിധാനങ്ങളൊക്കെ കൊണ്ടുനടന്ന് കാണിച്ചു. ഇതിന് മുമ്പ് ലോകത്തിന് മുന്നിൽ അവതരിപ്പിക്കാത്ത നിരവധി പുതിയ സംവിധാനങ്ങൾ ബ്രാൻസൻ കിരീടാവകാശിക്ക് പരിചയപ്പെടുത്തി. സ്പേസ്ക്രാഫ്റ്റ്, ബഹിരാകാശത്ത് ദീർഘദൂരങ്ങളിൽ സഞ്ചരിക്കുന്നതിനുള്ള ഗവേഷണങ്ങൾക്ക് ഉപേയാഗിക്കുന്ന തുരങ്കങ്ങൾ എന്നിവ അദ്ദേഹം പരിേശാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
