സൗദി ക്യു.എച്ച്.എൽ.സി ദേശീയ പരീക്ഷയിൽ അമീൻ ബിസ്മിക്ക് ഒന്നാം റാങ്ക്
text_fieldsഅമീൻ ബിസ്മി
റിയാദ്: സൗദി ഖുർആൻ ഹദീസ് ലേണിങ് കോഴ്സ് (ക്യു.എച്ച്.എൽ.സി) ഒമ്പതാം ഘട്ട ദേശീയ പൊതുപരീക്ഷയിൽ 100 മാർക്ക് നേടി മുഹമ്മദ് അമീൻ ബിസ്മി (റിയാദ്) ഒന്നാം റാങ്ക് നേടി. റീമ ഹംസ (കേരളം), ശബ്നം ഫഹദി (ജിദ്ദ) എന്നിവർ രണ്ടാം റാങ്ക് (99 മാർക്ക്) പങ്കിട്ടു. 98 മാർക്ക് നേടിയ സലീന കല്ലടിക്കാണ് (ജിദ്ദ) മൂന്നാം റാങ്ക്. സൈബുന്നി നൂർ (ദമ്മാം), ജശ്മ മുഹ്യിദ്ദീൻ, ഫാത്തിമ ഷമീമ (കേരളം), കെ.ടി. മുഫീദ (റിയാദ്) എന്നിവർ 97 മാർക്കോടെ നാലാം റാങ്കിന് അർഹരായി.
മറ്റു റാങ്കുകാർ: അഞ്ചാം റാങ്ക് (95): ഫർസാന തസ്നീം (ഖമീസ് മുശൈത്ത്), ബദറുന്നിസ മുഹമ്മദ് (ജിദ്ദ), റാഫിഅ ഉമർ (റിയാദ്), ശാദിയ (ത്വാഇഫ്), ഷാഹിദ ബിൻത് ഹംസ (തബൂക്ക്), നൗഫൽ റഹ്മാൻ (ജുബൈൽ), എൻ.ടി. ജസ്ന (ഖമീസ് മുശൈത്ത്). ആറാം റാങ്ക് (94): മറിയം സകരിയ (റിയാദ്), മുഹമ്മദ് ഷഹീർ, ടി.കെ. സുമയ്യ, ഉമൈബ (ഖമീസ് മുശൈത്ത്). ഏഴാം റാങ്ക് (93): നബീല അബ്ദുറഷീദ് (റിയാദ്), ഷമീന അഹ്മദ് (അൽഖോബാർ), ഖൈറുന്നീസ (ദമ്മാം). എട്ടാം റാങ്ക് (92): ഫാത്തിമ ലാമിസ് (റിയാദ്), സുമയ്യ അബ്ദുറഹ്മാൻ (ജിദ്ദ), റൈഹാന ചിറമ്മൽ (കേരളം). ഒമ്പതാം റാങ്ക് (91): മിസ്രിയ ഫരീദ് (ദമ്മാം). 10ാം റാങ്ക് (90): എ.കെ. മുഹ്സിന (തബൂക്ക്), സലീന (ഖമീസ് മുശൈത്ത്), മുഹമ്മദ് റനീഷ് (ദമ്മാം).
ഖുർആൻ, സ്വഹീഹുൽ ബുഖാരി എന്നിവ ഉൾപ്പെടുത്തി തയാറാക്കിയ സിലബസ് അനുസരിച്ചാണ് പരീക്ഷ നടന്നത്. പൊതുപരീക്ഷക്ക് മുമ്പായി വായനക്കൂട്ടങ്ങളും മാസാന്ത പരീക്ഷകളും ഓപ്പൺ ബുക്ക് പരീക്ഷയും സംഘടിപ്പിച്ചിരുന്നു.
പൂർണമായ പരീക്ഷാഫലവും ആൻസർ കീയും ക്യു.എച്ച്.എൽ.സി വെബ്സൈറ്റിൽ (www.riccqhlc.com) ലഭ്യമാണ്. റിയാദ് ഇസ്ലാഹി സെേൻറഴ്സ് കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി)യുടെ നേതൃത്വത്തിൽ സൗദി ദേശീയാടിസ്ഥാനത്തിൽ 2014 മുതലാണ് ക്യൂ.എച്ച്.എൽ.സി ആരംഭിച്ചത്.
10 ാം ഘട്ട പരീക്ഷയുടെ പുസ്തക പ്രകാശനം ഫെബ്രുവരി 10ന് റിയാദ് റൗദയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

