അമിഗോസ് സോക്കർ ഫെസ്റ്റ്: ഫിക്സർ പ്രകാശനവും ട്രോഫി ലോഞ്ചിങ്ങും നടത്തി
text_fieldsഅമിഗോസ് ജിദ്ദ സോക്കർ ഫെസ്റ്റ് 2025 സീസൺ മൂന്ന് ഫിക്സർ പ്രകാശനവും ട്രോഫി ലോഞ്ചിങ്ങും സംഘടിപ്പിച്ചപ്പോൾ
ജിദ്ദ: ഈ മാസം 16ന് അമിഗോസ് ജിദ്ദ സംഘടിപ്പിക്കുന്ന അമിഗോസ് സോക്കർ ഫെസ്റ്റിന്റെ ഫിക്സ്ചർ പ്രകാശനവും ട്രോഫി ലോഞ്ചിങ്ങും ഇന്ത്യൻ സൂപ്പർ ലീഗ് താരം വി.പി. സുഹൈർ നിർവഹിച്ചു. മുനീർ ബാബു അധ്യക്ഷത വഹിച്ചു. ഷാജഹാൻ ചേപ്പൂർ, ഇസ്ഹാഖ് (ജെ.എഫ്.എഫ്), അൻഷാദലി പാണ്ടിക്കാട്, ഷനൂബ് കളത്തിൽ, ഷിഫിൽ മമ്പാട്, സദ്ദാം ആനക്കയം, ഹാരിസ് പുക്കൂത്ത്, മുജീബ് പുളിക്കൽ എന്നിവർ സംസാരിച്ചു. ഗഫാർ മണ്ണാർക്കാട് സ്വാഗതവും ആഷിഫ് കാക്കി നന്ദിയും പറഞ്ഞു. അൽസാമിറിലെ റവാബി അൽ ഖമർ റിസോർട്ട് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പ്രമുഖ ടീമുകൾ മാറ്റുരക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

