അമിഗോസ് ഖമീസ് പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു
text_fieldsഅമിഗോസ് ഖമീസ് പുറത്തിറക്കിയ പുതുവർഷ കലണ്ടർ
പ്രകാശനം ചെയ്യുന്നു
അബഹ: ഖമീസ് മുശൈത്തിലെ കലാ, സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ അമിഗോസ് ഖമീസ് കലവറ ഫാമിലി റസ്റ്റാറന്റുമായി സഹകരിച്ച് പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. ഖമീസ് സൂക്കിൽ നടന്ന ചടങ്ങിൽ കലവറ റസ്റ്റാറന്റ് മാനേജിങ് പാർട്ണർമാരായ നവാസ് കരുനാഗപ്പള്ളിയും നബീൽ ചൂനാടും ചേർന്ന് അമിഗോസ് ഖമീസ് എക്സിക്യൂട്ടിവ് അംഗം റിയാസിന് കലണ്ടർ കൈമാറി പ്രകാശനം ചെയ്തു. കലണ്ടർ പ്രകാശന ചടങ്ങിൽ അമിഗോസ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷംനാദ്, സന്ദീപ്, സെക്രട്ടറി മുനീർ ചക്കുവള്ളി എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.