അമിഗോസ് ജിദ്ദ സെവൻസ് ഫുട്ബാൾ ടൂർണമെന്റ്; ഖുറൈഷ് എഫ്.സി ജേതാക്കൾ
text_fieldsഅമിഗോസ് ജിദ്ദ ഫ്രണ്ട്ലി സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ഖുറൈഷ് എഫ്.സി ടീം ട്രോഫിയുമായി
ജിദ്ദ: അമിഗോസ് ജിദ്ദ സംഘടിപ്പിച്ച ഫ്രണ്ട്ലി സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ഖുറൈഷ് എഫ്.സി ജേതാക്കളായി. ഖാലിദ് ബിൻ വലീദ് എഫ്.സി രണ്ടാം സ്ഥാനം നേടി. എട്ട് ടീമുകൾ ടൂർണമെന്റിൽ മാറ്റുരച്ചു. മഹജർ സോക്കർ സിറ്റി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ മുഖ്യാതിഥികളായ ഫർസ റസ്റ്റാറന്റ് ഡയറക്ടർ അൻവറും, അറേബ്യൻ ട്രാവൽസ് ഡയറക്ടർ നൗഷാദും ചേർന്ന് ടൂർണ്ണമെന്റ് ഉഉദ്ഘാടനം ചെയ്തു.
ഷാജഹാൻ ചേപ്പൂർ അധ്യക്ഷത വഹിച്ചു. ഷിഫിൽ മമ്പാട്, മുനീർ ബാബു, അൻഷാദ് പാണ്ടിക്കാട്, റിസാൽ, മുജീബ് പുളിക്കൽ, ഹാരിസ് പൂക്കുത്ത്, അബൂബക്കർ സിദ്ദിഖ്, അഷ്റഫ് പാണ്ടിക്കാട് എന്നിവർ ആശംസ നേർന്നു. ഗഫാർ മണ്ണാർക്കാട് സ്വാഗതവും ഷനൂബ് കളത്തിൽ നന്ദിയും പറഞ്ഞു.

