അമിഗോസ് ഓണപ്പരിപാടി ‘ആരവം 2023’ ഇന്ന്
text_fieldsഅസീർ: ഓണാഘോഷ ഭാഗമായി ഖമീസ് മുശൈത്തിലെ യുവ കൂട്ടായ്മയായ അമിഗോസ് വെള്ളിയാഴ്ച ‘ആരവം 2023’ പരിപാടി സംഘടിപ്പിക്കും. ഖമീസ്-റിയാദ് റോഡിലെ അൽ ദഹബിയ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 2.30ന് ആരവങ്ങൾക്ക് കൊടിയുയർത്തും.
കൊല്ലം ഷാഫിയും ബാൻഡ് ഓഫ് അറേബ്യയും അവതരിപ്പിക്കുന്ന ഗാനമേള, അസീറിലെ കലാപ്രതിഭകൾ അണിനിരക്കുന്ന കലാപ്രകടനങ്ങൾ, സാംസ്കാരിക സമ്മേളനം, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, കായിക മേഖലയിലെ വ്യക്തിത്വങ്ങളെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ നടക്കും. പരിപാടിയിലേക്ക് എല്ലാ ആസ്വാദകരെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അംഗങ്ങളായ ഷഫീഖ്, മുനീർ ചക്കുവള്ളി, പ്രിയേഷ്, ഇംതിയാസ് എന്നിവർ അറിയിച്ചു.

