Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅമേരിക്കക്കും മുസ്​ലിം...

അമേരിക്കക്കും മുസ്​ലിം ലോകത്തിനുമിടയിൽ ആശയ വിനിമയം അനിവാര്യം

text_fields
bookmark_border
അമേരിക്കക്കും മുസ്​ലിം ലോകത്തിനുമിടയിൽ ആശയ വിനിമയം അനിവാര്യം
cancel
camera_alt???????? ?????? ????? ???????????? ?????????????? ???? ?????????? ???. ????????? ??? ??????? ???? ??????????????

ജിദ്ദ: ഇസ്​ലാമി​​​െൻറ യഥാർഥ സന്ദേശം കൈമാറാൻ അമേരിക്കക്കും മുസ്​ലിം ലോകത്തിനുമിടയിൽ ആശയ വിനിമയം അനിവാര്യമാണ് എന്ന്​ ന്യൂയോർക്കിൽ നടന്ന മുസ്​ലിം വേൾഡ്​ ലീഗ്​ സമ്മേളനം അഭിപ്രായപ്പെട്ടു. രണ്ടു ദിവസത്തെ  സമ്മേളനത്തിൽ ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളിലെ 450 ലധികം പേർ പ​​െങ്കടുത്തു. 

ലോക ഇസ്​ലാമിക സ്​ഥാപന പ്രധിനിധികൾ, രാഷ്​ട്രീയ സാമൂഹ്യ, മത നേതാക്കൾ, വിദ്യാഭ്യാസ വിചക്ഷണർ, ഗവേഷകർ, ചിന്തകന്മാർ, പണ്​ഡിതന്മാർ തുടങ്ങിയവർ സമ്മേളനത്തിൽ പ​​െങ്കടുത്തവരിലുൾപ്പെടും. അമേരിക്കയിൽ ഇങ്ങ​നെയൊരു സമ്മേളനം സംഘടിപ്പിച്ചതിൽ വിവിധ സെഷനുകളിൽ സംബന്ധിച്ചവർ മുസ്​ലിം വേൾഡ്​ ലീഗിനെ പ്രശംസിച്ചു. തീവ്രവാദവും ഭീകരതയും നിർമാർജനം ചെയ്യാൻ അമേരിക്കൻ പ്രസിഡൻറ്​ ഡൊണൾഡ്​ ട്രംപി​​​െൻറ സന്ദർശന വേളയിൽ റിയാദിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ്​ ഉദ്​ഘാടനം ചെയ്​ത ‘തീവ്രവാദ നിർമാർജ്ജന കേന്ദ്ര’ ത്തിന്​ സമ്മേളനത്തിൽ പ​​െങ്കടുത്തവർ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. 

തീവ്രവാദ നിർമാർജ്ജന കേന്ദ്രവും അതിലെ നൂതനമായ സ​ാ​േങ്കതിക സംവിധാനങ്ങളും  സമ്മേളനത്തിൽ ചർച്ചയായി.   
ഇസ്​ലാം കാരുണ്യ​ത്തി​​​െൻറ മതമാണ്​. മനുഷ്യന്​ സൗഭാഗ്യം നൽകുന്ന, പ്രതീക്ഷകൾ സഫലമാക്കുന്ന, പ്രശ്​നങ്ങൾ പരിഹരിക്കുന്ന, മാനുഷിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന മതമാണ്​​. ഇസ്​ലാമി​​​െൻറ യഥാർഥ സന്ദേശം കൈമാറാൻ അമേരിക്കക്കും മുസ്​ലിം ലോകത്തിനുമിടയിൽ ആശയ വിനിമയം അനിവാര്യമാണ്​. യഥാർഥ സന്ദേശത്തെ അടർത്തിയെടുത്ത്​ വികൃതമാക്കാൻ ശ്രമിക്കുന്ന ഇൗ കാലഘട്ടത്തിൽ വിശേഷിച്ചും. 
തെറ്റായ ചിന്താഗതികളിൽ നിന്നും വെറുപ്പും വി​േദ്വഷവും അകൽച്ചയുമുണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നുമെല്ലാം അകന്ന്​ വിവിധ സമൂഹങ്ങൾക്കിടയിൽ നേരിട്ടുള്ള ആശയവിനിമയവും സംവാദങ്ങളും ഉണ്ടാകേണ്ടതുണ്ട്​.  ഭാവി നിലനിൽപിനും സംസ്​കാരത്തിനും മൂല്യങ്ങൾക്കും ഭീഷണിയാകുന്ന വെല്ലുവിളികളാണ്​ ഇന്ന്​ മനുഷ്യസമൂഹം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്​. ഇൗ വെല്ലുവിളികളെ നേരിടാൻ മത രാഷ്​ട്രീയ നേതാക്കൾക്കിടയിൽ നല്ല സഹകരണമുണ്ടാകേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

ഇസ്​ലാമിക സംസ്​കാരത്തിനും അമേരിക്കൻ സംസ്​കാരത്തിനും ഗുണപരമായ ആശയവിനിമയം യാഥാർഥ്യമാക്കുന്ന   പദ്ധതികൾ നടപ്പിലാക്കണമെന്ന്​ മുസ്​ലിം വേൾഡ്​ ലീഗിനോട്​ സമ്മേളനത്തിൽ പ​​െങ്കടുത്തവർ ആവശ്യപ്പെട്ടു.​അമേരിക്കയിലെ യൂനിവേഴ്​സിറ്റികളും സംഘടനകളും സൊസൈറ്റികളുമായി സഹകരണമുണ്ടാക്കണം. പൊതുതാൽപര്യത്തിനുതകുന്ന വിധത്തിൽ സംവാദത്തെ വികസിപ്പിക്കണം. ആധുനിക സമൂഹം അനുഭവിക്കുന്ന പ്രശ്​നങ്ങൾക്ക്​​ പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടു. ജനങ്ങൾക്കിടയിൽ സാംസ്​കാരിക ആശയവിനിമയ സം്സ്​കാരം ഉണ്ടാകേണ്ടതി​​​​െൻറ പ്രാധാന്യവും ആവശ്യകതയും വിശദമായി ചർച്ച ചെയ്​താണ്​ സമ്മേളനം അവസാനിച്ചത്​. 

ആളുകൾക്കിടയിൽ വിനയവും സമത്വവും പ്രചരിപ്പിക്കുക,​ വികസന കാര്യങ്ങളിൽ ​േപ്രാത്​സാഹനവും സഹകരണവുമുണ്ടാക്കുക, പിഴച്ചതും തീ​വ്രവുമായ ചിന്താഗതികളിൽ നിന്ന്​ യുവാക്കളെ സംരക്ഷിക്കുകയും അവർക്ക്​ നിർഭയവും ശോഭനവുമായ നല്ല ചുറ്റുപാടുകൾ ഒരുക്കുക, മറ്റ്​ സംസ്​കാരങ്ങളുമായുള്ള ബന്ധങ്ങൾ ഉൗട്ടി ഉറപ്പിക്കുക, അമേരിക്കയിലെ ഇസ്​ലാമിക സംഘടനകളുമായും ബന്ധം ശക്​തിപ്പെടുത്തുക തുടങ്ങിയ നി​ർദേശങ്ങൾ സമ്മേളനത്തിലുയർന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsamerica-muslic states
News Summary - america-muslic states-saudi-gulf news
Next Story