Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവെല്ലുവിളികള്‍...

വെല്ലുവിളികള്‍ നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കണം - അമീര്‍ മുഹമ്മദ്

text_fields
bookmark_border
വെല്ലുവിളികള്‍ നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കണം - അമീര്‍ മുഹമ്മദ്
cancel
camera_alt????????? ????? ??.??.?? ????????? ????????????? ?????????????? ?????? ???????? ????? ????????? ??????????????

റിയാദ്: സൈനിക, പ്രതിരോധ മേഖലക്ക് അതീവ പ്രാധാന്യമുള്ള സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നതെന്നും ഗള്‍ഫ് രാജ്യങ്ങള്‍ ഏതു വെല്ലുവിളിയെയും നേരിടാന്‍ ഒന്നിച്ച് മുന്നേറണമെന്നും സൗദി രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. 
റിയാദില്‍ നടന്ന ജി.സി.സി പ്രതിരോധ മന്ത്രിമാരുടെ 15ാമത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തമായ ലക്ഷ്യത്തോടെ മുന്നോട്ടു പോകണം. വെല്ലുവിളികള്‍ നേരിടാന്‍ യോജിച്ച നീക്കമുണ്ടാകണം. മേഖലയിലെ സാഹചര്യങ്ങള്‍ അതാണ് ആവശ്യപ്പെടുന്നത്. മുന്‍കാല പാഠങ്ങളില്‍ നിന്ന് ഊര്‍ജമുള്‍ക്കൊള്ളാന്‍ ആത്മാര്‍ഥമായ ശ്രമങ്ങളുണ്ടാകണം. പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത്തെി വിജയത്തിന്‍െറ പുതിയ ചക്രവാളങ്ങള്‍ കണ്ടത്തൊനുള്ള പൊതു വേദിക്ക് തുടക്കം കുറിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാമ്പ് ഡേവിഡ് ചര്‍ച്ചകളുടെ ഫലമായി അമേരിക്കയുമായി കൂടുതല്‍ സൈനിക സുരക്ഷ ബന്ധങ്ങളുണ്ടാവുമെന്നും അത് മേഖലയിലെ സ്ഥിരത കാത്തുസൂക്ഷിക്കുന്നതിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 
സമ്മേളനത്തിന് സല്‍മാന്‍ രാജാവിന്‍െറ ആശംസകള്‍ അദ്ദേഹം അറിയിച്ചു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രിമാരായ മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ബവാര്‍ദി (യു.എ.ഇ), ജനറല്‍ യൂസുഫ് ബിന്‍ അഹ്മദ് അല്‍ജലഹ്മ (ബഹ്റൈന്‍), ബദ്ര്‍ സൗദ് അല്‍ ബുസൈദി (ഒമാന്‍), ഡോ. ഖാലിദ് അല്‍ അതിയ്യ (ഖത്തര്‍), ശൈഖ് ഖാലിദ് അല്‍ജര്‍റാഹ് അല്‍ സബാഹ് (കുവൈത്ത്) എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Ameer
Next Story