അമീർ മുഹമ്മദ് ബിൻ സൽമാനുമായി എം.എ യൂസഫലി കൂടിക്കാഴ്ച നടത്തി
text_fieldsറിയാദ്: ആഗോള നിക്ഷേപക സംഗമത്തിൽ പെങ്കടുക്കുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. സംഗമം നടക്കുന്ന റിയാദ് റിട്സ് കാൾട്ടൻ ഹോട്ടലിലായിരുന്നു കുടിക്കാഴ്ച. സൗദിയിലെ റീട്ടെയിൽ മേഖലയിൽ ലുലു ഗ്രൂപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളെപ്പറ്റിയും നിക്ഷേപങ്ങളെ കുറിച്ചും യൂസഫലി കിരീടാവകാശിയോട് വിശദീകരിച്ചു. സൗദിയിലെ വാണിജ്യ മേഖലയിൽ നിക്ഷേപം വർധിപ്പിക്കാൻ ഗ്രൂപ്പ് ഉദ്ദേശിക്കുന്നെന്നും അദ്ദേഹം അറിയിച്ചു. സൗദിയിൽ ഇതിനകം 14 ഹൈപർമാർക്കറ്റുകളുള്ള ഗ്രൂപ്പ് 2020 ഒാടെ 15 ഹൈപർമാർക്കറ്റുകൾ കൂടി പുതുതായി ആരംഭിക്കും. 100 കോടി റിയാൽ നിക്ഷേപത്തിലായിരിക്കും പുതിയ ഹൈപർമാർക്കറ്റുകൾ ആരംഭിക്കുന്നത്. ഇതിനകം നിക്ഷേപിച്ച 100 കോടി റിയാലിന് പുറമേയാണിത്.
2020 ലെത്തുമ്പോൾ ലുലുവിെൻറ സൗദിയിലെ ആകെ മുതൽമുടക്ക് 200 കോടി റിയാലാകും. കൂടാതെ കിങ് അബ്ദുല്ല ഇകണോമിക് സിറ്റിയിൽ 200 ദശലക്ഷം സൗദി റിയാൽ നിക്ഷേപത്തിൽ അത്യാധുനികരീതിയിലുള്ള ലോജിസ്റ്റിക് സെൻറർ ആരംഭിക്കാനും ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. സൗദിയിലെ റീട്ടെയിൽ മേഖലയിൽ പ്രവർത്തനം കൂടുതൽ വ്യാപകമാക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഇത് ഉപകരിക്കും. സ്വദേശവിവത്കരണത്തിെൻറ ഭാഗമായി ലുലുവിൽ ആകെ ജീവനക്കാരുടെ 40 ശതമാനവും സൗദികളാണെന്നും യൂസഫലി അറിയിച്ചു.
വരുംവർഷങ്ങളിൽ സ്വദേശികളുടെ എണ്ണം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയുടെ നിക്ഷേപ സാധ്യതകൾ തുറന്നിടുന്ന മരുഭൂമിയിലെ ദാവോസ് എന്നറിയപ്പെടുന്ന മൂന്ന് ദിവസത്തെ ‘ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനീഷ്യേറ്റീവ്’ എന്ന പരിപാടിയുടെ രണ്ടാമത് എഡിഷനിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി 2,000 ലധികം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
