Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2017 11:54 AM GMT Updated On
date_range 2017-10-16T09:40:00+05:30അമീര്‍ മുഹമ്മദ് അല്‍ ഫൈസല്‍ നിര്യാതനായി
text_fieldsജിദ്ദ: സൗദി രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളായ അമീര്‍ മുഹമ്മദ് അല്‍ ഫൈസല്‍ നിര്യാതനായി. 80 വയസ്സായിരുന്നു. ഫൈസല്‍ രാജാവിന്‍െറ മകനും മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസലിന്‍െറ സഹോദരനുമാണ്. 1937ല്‍ ത്വാഇഫിലായിരുന്നു ജനനം. ത്വാഇഫില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം അമേരിക്കയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് ബിരുദമെടുത്തു. 1959 ല്‍ റിയാദ് എയര്‍പോര്‍ട്ട് ചെയര്‍മാനായാണ് ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ഭരണത്തിന്‍െറ വിവിധ തലങ്ങളില്‍ സജീവമായിരുന്നു. ഇന്നലെ അസര്‍ നമസ്കാരശേഷം മക്കയില്‍ ഖബറടക്കി.
Next Story