Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കി​രീ​ടാ​വ​കാ​ശി മ​ദീ​ന പ​ള്ളി സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
കി​രീ​ടാ​വ​കാ​ശി മ​ദീ​ന പ​ള്ളി സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലെ​ത്തി​യ​പ്പോ​ൾ 

Listen to this Article

ജിദ്ദ: കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മസ്ജിദുന്നബവി സന്ദർശിച്ചു. വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം മദീനയിലെത്തിയത്. രാത്രിയിൽ അവിടെ എത്തിയ കിരീടാവകാശിയെ മസ്ജിദുന്നബവി കാര്യാലയ ഉപമേധാവി ഡോ. മുഹമ്മദ് ബിൻ അഹ്മദ് അൽഖുദൈരി, പള്ളി ഇമാമുമാർ, ബാങ്ക് വിളിക്കുന്നവർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ശേഷം റൗദാ സന്ദർശനം നടത്തി. ഖുബാഅ് മസ്ജിദും കിരീടാവകാശി സന്ദർശിച്ചു. മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, മദീന ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ ഖാലിദ് അൽഫൈസൽ, സ്റ്റേറ്റ് മന്ത്രി അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ്, നാഷനൽ ഗാർഡ് മന്ത്രി അമീർ അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, അമീർ സഊദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ, പണ്ഡിത സഭാംഗവും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ഡോ. സഅദ് ബിൻ നാസർ അൽശത്രി, വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസബി, ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അനുഗമിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ameer Muhammad bin Salman visited the mosque in Madeena
Next Story