മസ്ജിദുന്നബവിയിൽ വൈദ്യസഹായത്തിന് ആംബുലൻസ് സ്കൂട്ടർ സേവനം
text_fieldsമസ്ജിദുന്നബവിയിൽ ആരംഭിച്ച ആംബുലൻസ് സ്കൂട്ടർ
മദീന: റമദാൻ മാസത്തിൽ സന്ദർശകർക്ക് വേഗത്തിലുള്ള വൈദ്യസഹായം ലഭ്യമാക്കുന്നതിനായി മദീന ഹെൽത്ത് ക്ലസ്റ്ററിനുകീഴിൽ മസ്ജിദുന്നബവിയിൽ ആംബുലൻസ് സ്കൂട്ടർ സേവനമാരംഭിച്ചു. അടിയന്തര പരിചരണം ആവശ്യമുള്ള രോഗികളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ മെഡിക്കൽ ടീമുകളെ പ്രാപ്തരാക്കുന്നതിലൂടെ അടിയന്തര പ്രതികരണ കാര്യക്ഷമത വർധിപ്പിക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം. പ്രവാചക പള്ളിയുടെ മുറ്റങ്ങളിലെ അടിയന്തര പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനായി രൂപകൽപന ചെയ്ത പുതിയ സേവനം, അടിയന്തരവും ഗുരുതരവുമായ കേസുകളിൽ ദ്രുത ഇടപെടൽ സാധ്യമാക്കുന്നു.
സന്ദർശകരാൽ ഇടതൂർന്ന ജനക്കൂട്ടത്തിനിടയിലൂടെ പാരാമെഡിക്കൽ ഉദ്യോഗസ്ഥർക്ക് ആംബുലൻസ് സ്കൂട്ടർ വഴി ഉടനടി എത്തിച്ചേരാൻ സാധിക്കും. ഇതുവഴി രോഗികളെ സമീപത്തുള്ള ആരോഗ്യസംരക്ഷണ സൗകര്യങ്ങളിലേക്ക് മാറ്റുന്നതിന് മുമ്പ് ഉടനടി വൈദ്യസഹായം ഉറപ്പാക്കുന്നു. റമദാൻ തുടക്കത്തിൽ ആരംഭിച്ച ഈ സേവനം ഇതിനകം 91 കേസുകൾക്ക് വൈദ്യസഹായം നൽകി.
തുടർചികിത്സ ആവശ്യമുള്ള എല്ലാ കേസുകളും അൽസലാം എൻഡോവ്മെന്റ് ആശുപത്രി, അൽഹറം ആശുപത്രി, അൽസഫിയ, ബാബ് ജിബ്രിൽ എന്നിവിടങ്ങളിലെ അടിയന്തര പരിചരണ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ ആരോഗ്യ സൗകര്യങ്ങളിലേക്ക് മാറ്റിയതായി മദീന ഹെൽത്ത് ക്ലസ്റ്റർ അധികൃതർ സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

