അംബാസഡറെ ഇന്ത്യൻ മീഡിയ ഫോറം സ്വീകരിച്ചു
text_fieldsപുതുതായി ചുമതലയേറ്റ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാന് റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് ഷംനാദ് കരുനാഗപ്പളളി പൂച്ചെണ്ട് സമ്മാനിക്കുന്നു
റിയാദ്: സൗദി അറേബ്യയിൽ പുതുതായി നിയമിതനായ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാന് റിയാദ് ഇന്ത്യൻ മീഡിയ ഫോറം സ്വീകരണം നൽകി. എംബസിയിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ഷംനാദ് കരുനാഗപ്പളളി പൂച്ചെണ്ട് സമ്മാനിച്ചു.
അംബാസഡറുമായുളള കൂടിക്കാഴ്ചയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ. റാം പ്രസാദ്, കൾചറൽ പ്രസ് ആൻഡ് ഇൻഫർമേഷൻ സെക്കൻഡ് സെക്രട്ടറി മോയിൻ അക്തർ, മീഡിയ ഫോറം പ്രതിനിധികളായ അഷ്റഫ് വേങ്ങാട്ട്, നജിം കൊച്ചുകലുങ്ക്, സുലൈമാൻ ഊരകം, വി.ജെ. നസ്റുദ്ദീൻ, ജലീൽ ആലപ്പുഴ, നാദിർഷ റഹ്മാൻ, ജയൻ കൊടുങ്ങല്ലൂർ, കനകലാൽ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

