ജിദ്ദയിൽ അംബാസഡർ ടാലന്റ് അക്കാദമി പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു
text_fieldsജിദ്ദയിൽ അംബാസഡർ ടാലന്റ് അക്കാദമി സംഘടിപ്പിച്ച പൂർവ വിദ്യാർഥി സംഗമം
ജിദ്ദ: മാനേജ്മെന്റ് സ്കിൽ ഡെവലപ്പ്മെന്റ് പരിശീലന വേദിയായ അംബാസഡർ ടാലന്റ് അക്കാദമി പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. കഴിഞ്ഞ ആറു വർഷത്തിലധികമായി ജിദ്ദയിലെ മലയാളി സമൂഹത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പരിശീലന കളരിയാണ് അംബാസഡർ ടാലന്റ് അക്കാദമി. ഈ കാലയളവിൽ ഇവിടെ നിന്നും പരിശീലനം ലഭിച്ചവരും പുതിയതായി ആഗ്രഹിക്കുന്നവരും സംഗമത്തിൽ പങ്കെടുത്തു. തൊഴിൽ നൈപുണി പരിശീലനവും ഫലപ്രദമായ ആശയ വിനിമയ പരിശീലനവുമാണ് അക്കാദമി നൽകുന്നത്.
അക്കാദമി ചീഫ് ഫാക്കൽറ്റി നസീർ വാവാക്കുഞ്ഞ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസുൾപ്പടെയുള്ള ടെക്നോളജിയുടെയും മറ്റു ശാസ്ത്ര പുരോഗതിയുടേയും ഉപയുക്ത തയിൽ അതിവേഗം വളരുന്ന ലോകത്തിൽ ആശയ വിനിമയങ്ങളിലും ടെക്നോളജി വിദ്യാഭ്യാസവും നേടുന്നതിനൊപ്പം നൈപുണ്യ വികസനവും നേടിയെടുക്കണമെന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ചാപ്റ്റർ കോഒാർഡിനേറ്റർ ഷംസുദ്ദീൻ കണ്ണൂർ സ്വാഗതവും എൻജിനിയർ സെയ്ദ് അൻവർ സാദത്ത് നന്ദിയും പറഞ്ഞു. നൗഷാദ് താഴത്തു വീട്ടിൽ, അബൂബക്കർ കോഴിക്കോട്, മൊയ്ദീൻ, നാസർ വേങ്ങര, അഷ്റഫ് പട്ടാരി, അബ്ദുൽ നാസർ കോഴിക്കോട്, തുടങ്ങിയവർ സംസാരിച്ചു. അക്കാദമി പൂർവ വിദ്യാർഥികൾ അവതരിപ്പിച്ച ഗാനസന്ധ്യ സംഗമത്തിന് മിഴിവേകി. അക്കാദമി ഗ്ലോബൽ കോഒാർഡിനേറ്ററും മെക് 7 ഗ്ലോബൽ കോർഡിനേറ്ററുമായ കെ .ടി മുസ്തഫ പെരുവള്ളൂരിനെ ചടങ്ങിൽ ആദരിച്ചു. മുജീബ് പാറക്കൽ, റാഫി നിലമ്പൂർ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

