Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅംബാസഡർ ടാലന്‍റ്​...

അംബാസഡർ ടാലന്‍റ്​ അക്കാദമി സൗദി സ്ഥാപക ദിനം ആഘോഷിച്ചു

text_fields
bookmark_border
അംബാസഡർ ടാലന്‍റ്​ അക്കാദമി സൗദി സ്ഥാപക ദിനം ആഘോഷിച്ചു
cancel
camera_alt

ജിദ്ദയിലെ അംബാസഡർ ടാലന്‍റ്​ അക്കാദമി പഠിതാക്കൾ സൗദി സ്ഥാപക ദിനാഘോഷത്തിനായി ഒത്തുകൂടിയപ്പോൾ

ജിദ്ദ: സൗദി സ്ഥാപക ദിനത്തിൽ അംബാസഡർ ടാലന്‍റ്​ അക്കാദമിയിലെ പഠിതാക്കൾ ഒത്തുകൂടി. ചെങ്കടലിന്റെ തീരത്തുള്ള വില്ലയിൽ വിവിധ പരിപാടികളോടെ സൗദി സ്ഥാപക ദിനം ആഘോഷിച്ചു. പാടിയും പറഞ്ഞും ഭക്ഷണം പാകം ചെയ്തും മത്സരങ്ങൾ സംഘടിപ്പിച്ചും കുടുംബ സമേതമായിരുന്നു ആഘോഷ പരിപാടികൾ. 'പ്രവാസം കടന്നുപോയ വഴികൾ' എന്ന വിഷയത്തിൽ ചീഫ് ഫാക്കൽറ്റി നസീർ വാവകുഞ്ഞു മുഖ്യ പ്രഭാഷണം നടത്തി .

അഹമ്മദ് കബീർ ഗാനമാലപിച്ചു. മൊയ്തീൻ, ജാബിർ കോട്ടയം, അഡ്വ. ശംഷുദ്ദീൻ, ആർ.പി. ശംഷുദ്ദീൻ കണ്ണൂർ, നഷ്‌രിഫ് തലശ്ശേരി എന്നിവർ സംസാരിച്ചു. പ്രവാസ ജീവിതത്തിൽ അലട്ടുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങളെ വിഷയമാക്കി അഷ്‌റഫ് മട്ടന്നൂർ നടത്തിയ ആരോഗ്യ പരിശീലന ക്ലാസ് വേറിട്ട അനുഭവമായി. കെ.ടി. മുസ്തഫ പെരുവള്ളൂർ സ്വാഗതവും മുജീബ് പാറക്കൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ambassador Talent Academy
News Summary - Ambassador Talent Academy celebrates Saudi Foundation Day
Next Story