അംബാസഡർ ടാലന്‍റ് അക്കാദമി സൗദി സ്ഥാപക ദിനം ആഘോഷിച്ചു
text_fieldsജിദ്ദയിലെ അംബാസഡർ ടാലന്‍റ് അക്കാദമി പഠിതാക്കൾ സൗദി സ്ഥാപക ദിനാഘോഷത്തിനായി ഒത്തുകൂടിയപ്പോൾ
ജിദ്ദ: സൗദി സ്ഥാപക ദിനത്തിൽ അംബാസഡർ ടാലന്‍റ് അക്കാദമിയിലെ പഠിതാക്കൾ ഒത്തു കൂടി. ചെങ്കടലിന്റെ തീരത്തുള്ള വില്ലയിൽ വിവിധ പരിപാടികളോടെ സൗദി സ്ഥാപക ദിനം ആഘോഷിച്ചു. പാടിയും പറഞ്ഞും ഭക്ഷണം പാകം ചെയ്തും മത്സരങ്ങൾ സംഘടിപ്പിച്ചും കുടുംബ സമേതമായിരുന്നു ആഘോഷ പരിപാടികൾ.
'പ്രവാസം കടന്നു പോയ വഴികൾ' എന്ന വിഷയത്തിൽ ചീഫ് ഫാക്കൽറ്റി നസീർ വാവ കുഞ്ഞു മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് കബീർ ഗാനമാലപിച്ചു. മൊയ്തീൻ, ജാബിർ കോട്ടയം, അഡ്വ. ഷംശുദ്ധീൻ, ആർ.പി ഷംശുദ്ധീൻ കണ്ണൂർ, നഷ്‌രിഫ് തലശ്ശേരി എന്നിവർ സംസാരിച്ചു.
പ്രവാസ ജീവിതത്തിൽ അലട്ടുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങളെ വിഷയമാക്കി അഷ്‌റഫ് മട്ടന്നൂർ നടത്തിയ ആരോഗ്യ പരിശീലന ക്ലാസ് വേറിട്ട അനുഭവമായി. കെ.ടി മുസ്തഫ പെരുവള്ളൂർ സ്വാഗതവും മുജീബ് പാറക്കൽ നന്ദിയും പറഞ്ഞു.

