Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസികളുടെ ഏത്...

പ്രവാസികളുടെ ഏത് പ്രതിസന്ധിയിലും എംബസി ഒപ്പമുണ്ടാകുമെന്ന് അംബാസഡർ

text_fields
bookmark_border
പ്രവാസികളുടെ ഏത് പ്രതിസന്ധിയിലും എംബസി ഒപ്പമുണ്ടാകുമെന്ന് അംബാസഡർ
cancel
camera_alt

സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹൈ​ൽ അ​ജാ​സ് ഖാ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ൾ

ദ​മ്മാം: മേ​ഖ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും ഏ​ത് പ്ര​തി​സ​ന്ധി​യെ​യും മ​റി​ക​ട​ക്കാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി പ്ര​വാ​സി സ​മൂ​ഹ​ത്തി​നൊ​പ്പം എ​പ്പോ​ഴു​മു​ണ്ടാ​കു​മെ​ന്നും സൗ​ദി അ​റേ​ബ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹൈ​ൽ അ​ജാ​സ് ഖാ​ൻ. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്പ​ർ​ക്ക പ​രി​പാ​ടി​ക​ളി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഏ​പ്രി​ൽ 12, 13 തി​യ​തി​ക​ളി​ലാ​യി​രു​ന്നു അം​ബാ​സ​ഡ​റു​ടെ സ​ന്ദ​ർ​ശ​നം. ശ​നി​യാ​ഴ്ച ജു​ബൈ​ലി​ൽ ന​ട​ന്ന പൊ​തു​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത അ​ദ്ദേ​ഹം നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​വാ​സി​ക​ൾ ഉ​ന്ന​യി​ച്ച വി​വി​ധ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി. ഏ​പ്രി​ൽ 13-ന് ​ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​മാ​യി അ​ദ്ദേ​ഹം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. അ​നി​ൽ മ​ൽ​പാ​നി, മു​കേ​ഷ് ഗു​പ്ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​ന്ത്യ​ൻ ബി​സി​ന​സ് പ്ര​തി​നി​ധി​ക​ൾ, എം​ബ​സി വോ​ള​ന്റി​യ​ർ​മാ​ർ, പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹം പ്ര​ക​ടി​പ്പി​ച്ച സം​യ​മ​ന​ത്തെ​യും സ​ഹി​ഷ്ണു​ത​യെ​യും അം​ബാ​സ​ഡ​ർ പ്ര​ശം​സി​ച്ചു. സൗ​ദി അ​റേ​ബ്യ​യി​ലെ സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി തോ​ളോ​ട് തോ​ൾ ചേ​ർ​ന്ന് ഇ​ന്ത്യ​ൻ സ​മൂ​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന ഈ ​സ​ഹ​ക​ര​ണം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​മാ​യ ആ​ദ​ര​വി​ന്റെ​യും ബ​ന്ധ​ത്തി​ന്റെ​യും പ്ര​തി​ഫ​ല​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സൗ​ദി​യു​ടെ സു​ര​ക്ഷ, സ്ഥി​ര​ത, പ​ര​മാ​ധി​കാ​രം എ​ന്നി​വ​യ്ക്ക് ഇ​ന്ത്യ ന​ൽ​കു​ന്ന ഉ​റ​ച്ച പി​ന്തു​ണ അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

സൗ​ദി​ക്ക് നേ​രെ​യു​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യും മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സു​സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കാ​ൻ ഇ​ന്ത്യ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ ക്ഷേ​മം ഉ​റ​പ്പാ​ക്കാ​ൻ എം​ബ​സി സ്വീ​ക​രി​ച്ചി​ട്ടു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും അം​ബാ​സ​ഡ​ർ വി​ശ​ദീ​ക​രി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ എം​ബ​സി​യി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ്‌​ലൈ​ൻ നി​ല​വി​ലു​ണ്ട്.

കോ​ൺ​സു​ല​ർ സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​മി​ല്ലാ​തെ ല​ഭ്യ​മാ​ക്കാ​ൻ എം​ബ​സി പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കു​ന്നു​ണ്ടെ​ന്നും വി​ദൂ​ര മേ​ഖ​ല​ക​ളി​ൽ ക​ഴി​യു​ന്ന പ്ര​വാ​സി​ക​ൾ​ക്കാ​യി കൂ​ടു​ത​ൽ കോ​ൺ​സു​ല​ർ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

എം​ബ​സി കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ പു​റ​പ്പെ​ടു​വി​ക്കു​ന്ന മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ്ര​വാ​സി​ക​ൾ ജാ​ഗ്ര​ത​യോ​ടെ പാ​ലി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. മേ​ഖ​ല​യി​ലെ നി​ല​വി​ലെ അ​ന്ത​രീ​ക്ഷ​ത്തി​ൽ അം​ബാ​സ​ഡ​ർ നേ​രി​ട്ടെ​ത്തി ന​ട​ത്തു​ന്ന ഈ ​ഇ​ട​പെ​ട​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മാ​ണ് പ​ക​രു​ന്ന​ത്. എം​ബ​സി​യു​ടെ ക്രി​യാ​ത്മ​ക​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​വാ​സി സ​മൂ​ഹം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visitsaudinewsIndian Ambassadorsaudi Indian EmbassyGulfhome
News Summary - Ambassador says embassy will stand by expatriates in any crisis
Next Story