അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് യാത്രയയപ്പ് നൽകി ‘ഫോർക്ക’
text_fieldsഅംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് ഫോർക്ക റിയാദ് ഭാരവാഹികൾ െബാക്കെ സമ്മാനിക്കുന്നു
റിയാദ്: സൗദി അറേബ്യയിലെ ഔദ്യോഗിക സേവന കാലാവധി പൂർത്തിയാക്കി ന്യൂ ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് ബൊക്ക നൽകി ഫോർക്ക റിയാദ് ആദരിച്ചു. ഇന്ത്യൻ പ്രവാസി സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ പ്രാദേശിക സംഘടനകളുടെ കൂട്ടായ്മയായ ഫോർക്കയുടെ ചെയർമാൻ റഹ്മാൻ മുനമ്പത്താണ് ബൊക്ക കൈമാറിയത്.
ചടങ്ങിൽ വൈസ് ചെയർമാന്മാരായ ജയൻ കൊടുങ്ങല്ലൂർ, സൈഫ് കൂട്ടങ്ങൽ, കരീം കാനാംപുറം, ചാരിറ്റി കൺവീനർ ഗഫൂർ കൊയിലാണ്ടി, രക്ഷാധികാരികളായ ശിഹാബ് കൊട്ടുകാട്, സൈഫ് കായംകുളം എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

