Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലേക്കെത്തുന്നത്...

സൗദിയിലേക്കെത്തുന്നത് ജനകീയ അംബാസഡർ; പ്രതീക്ഷയോടെ ഇന്ത്യൻ സമൂഹം

text_fields
bookmark_border
സൗദിയിലേക്കെത്തുന്നത് ജനകീയ അംബാസഡർ;   പ്രതീക്ഷയോടെ ഇന്ത്യൻ സമൂഹം
cancel
camera_alt

സൗ​ദി​യി​ലെ നി​യു​ക്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ ഖ​ത്ത​റി​ലെ ഒ​രു ജ​ന​കീ​യ പ​രി​പാ​ടി​യി​ൽ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ പു​തി​യ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റാ​യി മു​തി​ർ​ന്ന ന​യ​ത​ന്ത്ര​ജ്ഞ​ൻ വി​പു​ൽ ഉ​ട​ൻ ചു​മ​ത​ല​യേ​ൽ​ക്കും. ഖ​ത്ത​ർ, യു.​എ.​ഇ തു​ട​ങ്ങി​യ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നേ​ര​ത്തെ സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം, പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ അ​ങ്ങേ​യ​റ്റം ജ​ന​കീ​യ​നും വി​പു​ല​മാ​യ സൗ​ഹൃ​ദ​വ​ല​യ​മു​ള്ള​തു​മാ​യ വ്യ​ക്തി​ത്വ​മാ​ണെ​ന്ന് മു​ൻ​കാ​ല സ​ഹ​പ്ര​വ​ർ​ത്ത​ക​രും പ്ര​വാ​സി സ​മൂ​ഹ​വും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ലും പ്ര​തി​സ​ന്ധി​ക​ളി​ലും സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ക​യും പ്രാ​യോ​ഗി​ക പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്യു​ന്ന​തി​ൽ വി​പു​ൽ കാ​ണി​ക്കു​ന്ന സ്ഥി​രോ​ത്സാ​ഹം പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് ഇ​ൻ​കാ​സ് ഖ​ത്ത​ർ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും പ്ര​മു​ഖ പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഹൈ​ദ​ർ ചു​ങ്ക​ത്ത​റ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ല​നി​ന്ന​പ്പോ​ൾ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​െൻറ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ൽ ഊ​ഷ്മ​ള​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​നും അ​ദ്ദേ​ഹം വ​ഹി​ച്ച പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്നും പ്ര​വാ​സി​ക​ൾ ഓ​ർ​ക്കു​ന്നു. ഒ​രു ഫോ​ൺ കാ​ളി​ലോ ഇ-​മെ​യി​ലി​ലോ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പോ​ലും എ​ളു​പ്പ​ത്തി​ൽ ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ക്കു​ന്ന​ത്ര ല​ളി​ത​മാ​ണ് അ​ദ്ദേ​ഹ​ത്തി​െൻറ ഇ​ട​പെ​ട​ലു​ക​ളെ​ന്നും ഖ​ത്ത​ർ പ്ര​വാ​സി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര, സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് കു​തി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് 27 ല​ക്ഷ​ത്തോ​ളം വ​രു​ന്ന സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം പു​തി​യ അം​ബാ​സ​ഡ​റെ കാ​ത്തി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ളി​ലൊ​ന്നാ​യ സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം തൊ​ഴി​ൽ, വ്യാ​പാ​രം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​ണ്.

പ്ര​വാ​സി​ക​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കു​ന്ന ഒ​രു ജ​ന​കീ​യ പ്ര​തി​നി​ധി എ​ത്തു​ന്ന​തോ​ടെ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കും തൊ​ഴി​ൽ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്കും വേ​ഗ​ത്തി​ൽ പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നും കോ​ൺ​സു​ല​ർ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​കു​മെ​ന്നും സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ക്കു​ന്നു. ബി​സി​ന​സ്, നി​ക്ഷേ​പ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രും പു​തി​യ അം​ബാ​സ​ഡ​റു​ടെ വ​ര​വി​നെ ഏ​റെ താ​ൽ​പ​ര്യ​ത്തോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്. സൗ​ദി​യി​ൽ വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്കാ​യി തു​റ​ന്നു​ന​ൽ​കി​യി​ട്ടു​ള്ള വി​പു​ല​മാ​യ അ​വ​സ​ര​ങ്ങ​ൾ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന പു​തി​യ പ​ദ്ധ​തി​ക​ളും നീ​ക്ക​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​െൻറ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​മെ​ന്നാ​ണ് സം​രം​ഭ​ക ലോ​ക​ത്തി​െൻറ പ്ര​തീ​ക്ഷ.

നി​ല​വി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹേ​ൽ അ​ജാ​സ് ഖാ​ൻ സൗ​ദി​യു​ടെ വി​വി​ധ പ്ര​വി​ശ്യ​ക​ൾ സ​ന്ദ​ർ​ശി​ച്ച് പ്ര​വാ​സി​ക​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കു​ക​യും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​റി​യു​ക​യും ചെ​യ്തു​കൊ​ണ്ട് ജ​ന​മ​ന​സ്സു​ക​ളി​ൽ ഇ​ടം​നേ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഇ​ന്ത്യ​യി​ൽ നി​ന്നെ​ത്തു​ന്ന ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​നും അ​വ​രു​ടെ സു​ര​ക്ഷ​യും സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​നും അ​ദ്ദേ​ഹം നേ​രി​ട്ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ക്യാ​മ്പു​ക​ളി​ലും എ​ത്തി​യി​രു​ന്ന ജാ​ഗ്ര​ത പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യ ഡോ. ​സു​ഹേ​ൽ അ​ജാ​സ് ഖാ​ന് പ്ര​വാ​സി സ​മൂ​ഹം വ​ലി​യ രീ​തി​യി​ലു​ള്ള യാ​ത്ര​യ​യ​പ്പ് ന​ൽ​കാ​ൻ ഒ​രു​ങ്ങു​ന്നു​ണ്ട്.

സൗ​ദി ഭ​ര​ണ​കൂ​ട​വു​മാ​യു​ള്ള മി​ക​ച്ച ന​യ​ത​ന്ത്ര ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം, ഇ​ന്ത്യ-​സൗ​ദി ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നും പു​തി​യ അം​ബാ​സ​ഡ​ർ വി​പു​ലി​​ന്റെ നേ​തൃ​ത്വ​ത്തി​ന് സാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ആ​സ്ഥാ​ന​ത്ത് പു​തി​യ അം​ബാ​സ​ഡ​ർ ഉ​ട​ൻ ത​ന്നെ ചു​മ​ത​ല​യേ​ൽ​ക്കാ​നി​രി​ക്കെ, അ​ദ്ദേ​ഹ​ത്തി​ന് ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ഒ​രു​ക്കാ​നു​ള്ള തി​ര​ക്കി​ട്ട ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ് സൗ​ദി​യി​ലെ വി​വി​ധ ഇ​ന്ത്യ​ൻ കൂ​ട്ടാ​യ്മ​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambassadorIndian communitySaudi ArabiaHopefullyarrive
News Summary - Ambassador arrives in Saudi Arabia; Indian community hopeful
Next Story