Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപുതിയ അംബാസഡർ ഡോ....

പുതിയ അംബാസഡർ ഡോ. ഒൗസാഫ്​ സഇൗദ്​ ഞായറാഴ്​ച റിയാദിലെത്തും

text_fields
bookmark_border
പുതിയ അംബാസഡർ ഡോ. ഒൗസാഫ്​  സഇൗദ്​ ഞായറാഴ്​ച റിയാദിലെത്തും
cancel
camera_alt???. ??????? ????? ???? ???????? ??????????? ???????? ??????????? ?????????? ???????????????? ?

റിയാദ്​: സൗദി അറേബ്യയിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി ഡോ. ഒൗസാഫ്​ സഇൗദ്​ ഞായറാഴ്​ച റിയാദിലെത്തും. ഒൗദ്യോഗിക കാലാവധി അവസാനിച്ച്​​ അംബാസഡർ അഹമ്മദ്​ ജാവേദ്​ മടങ്ങിയതോടെ ഒഴിഞ്ഞുകിടക്കുന്ന പദവിയിലേക്ക്​ ഒന്നര മാസത്തെ ഇ ടവേളക്ക്​ ശേഷമാണ്​ ഡോ. ഒൗസാഫ്​ എത്തുന്നത്​. 1989 ബാച്ച്​ ​െഎ.എഫ്​.എസുകാരനും തെലങ്കാന സ്വദേശിയുമായ അദ്ദേഹത്തെ അം ബാസഡറായി നിയമിച്ച്​ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം മാർച്ച്​ തുടക്കത്തിൽ തന്നെ​ ഉത്തരവിറക്കിയിരുന്നു. ആ സമയം സ ്വീഷെൽസിലെ ഇന്ത്യൻ ഹൈകമീഷണർ പദവിയിലായിരുന്നു​. അതൊഴിഞ്ഞ്​ ഇന്ത്യയിലേക്ക്​ മടങ്ങിയ ശേഷമാണ്​ പുതിയ ദൗത്യമേറ ്റെടുക്കാനെത്തുന്നത്​. സൗദിയിലേക്ക്​ പുറപ്പെടും മുമ്പ്​​ ഇന്ത്യൻ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ അടക്കമുള്ള ഉന്നതസ്ഥാനീയരെ അദ്ദേഹം ന്യൂ ഡെൽഹിയിലെത്തി സന്ദർശിച്ചു. ഞായറാഴ്​ച റിയാദിശല കിങ്​ ഖാലിദ്​ വിമാനത്താവളത്തിൽ ഇന്ത്യൻ ഉപസ്ഥാനപതി ഡോ. സുഹൈൽ അജാസ്​ ഖാ​​െൻറ നേതൃത്വത്തിൽ എംബസി സംഘം വരവേൽക്കും. അഹമ്മദ്​ ജാവേദ്​ വിരമിച്ച ശേഷം അംബാസഡറുടെ പകരം ചുമതല വഹിക്കുന്നത്​​ ഡോ. സുഹൈൽ അജാസ്​ ഖാനാണ്​. ലബനോണിലെ പുതിയ അംബാസഡറായി നിയമനം ലഭിച്ചിരിക്കുന്ന അദ്ദേഹം ജൂണിൽ റിയാദിനോട്​ വിടപറയും.

ഡോ. ഒൗസാഫിന്​ സൗദിയിലിത്​ നാലാം ഊഴം
ഇന്ത്യൻ വിദേശനയതന്ത്ര ദൗത്യത്തിൽ ഡോ. ഒൗസാഫിന്​ സൗദിയിലിത്​ നാലാം ഉൗഴമാണ്​. 1995ൽ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഹജ്ജ്​ കോൺസലായിട്ടായിരുന്നു അതിന്​ തുടക്കം. 96 മുതൽ 98 വരെ റിയാദിലെ ഇന്ത്യൻ എംബസിയിൽ ഫസ്​റ്റ്​ സെക്രട്ടറിയായി. പിന്നീട്​ 2004 മുതൽ 2008 വരെ ജിദ്ദയിൽ കോൺസൽ ജനറലായി.

നാലാം തവണയെത്തുന്നത്​ അംബാസഡറെന്ന ഏറ്റവും ഉയർന്ന പദവിയിൽ അവരോധിതനായും. ദക്ഷിണ യമനിലെ ഹദർ മൗത്തിൽ നിന്ന്​ ഹൈദരാബാദിലേക്ക്​ കുടിയേറിയ കുടുംബാംഗമെന്ന നിലയിൽ അറബ്​ പാരമ്പര്യവുമായി രക്തബന്ധമുള്ള ഡോ. ഒൗസാഫ്​ അവാസ്​ സെയ്യിദി​​െൻറയും കനീസ്​ ഫാത്തിമയുടെയും മകനായി 1963 സെപ്​തംബർ 18ന്​ ഹൈദരാബാദിലാണ്​ ജനിച്ചത്​. ഉസ്​മാനിയ യൂനിവേഴ്​സിറ്റിയിൽ നിന്ന്​ ജിയോളജിയിൽ എം.എസ്​സി, പി.എച്ച്​.ഡി, കെയ്​റോയിലെ അമേരിക്കൻ യൂനിവേഴ്​സിറ്റിയിൽ നിന്ന്​ അറബിക്​ ഭാഷയിൽ അഡ്വാൻസ്​ഡ്​ ഡിപ്ലോമ എന്നീ വിദ്യാഭ്യാസയോഗ്യതകൾ നേടി. 1989ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നു. 1992ൽ കെയ്​റോയിലെ ഇന്ത്യൻ എംബസിയിൽ സെക്കൻഡ്​ സെക്രട്ടറിയായി വിദേശദൗത്യത്തിന്​ ഒൗദ്യോഗിക തുടക്കമായി. തുടർന്ന്​ ദോഹ, റിയാദ്​, ജിദ്ദ എന്നിവിടങ്ങളിൽ സേവനം അനുഷ്​ഠിച്ചു.

2001ൽ ഡെൻമാർക്കിൽ ഇന്ത്യൻ കോൺസലായി നിയമിതനായി. ഇതിനിടയിൽ ഹൈദരാബാദിൽ റീജനൽ പാസ്​പോർട്ട്​ ഒാഫീസറായി. 2004ൽ കോൺസൽ ജനറലായി ജിദ്ദയിൽ. 2008 മുതൽ 2010 വരെ ന്യൂ ഡൽഹിയിൽ തിരിച്ചെത്തി വിദേശകാര്യമന്ത്രാലയത്തിൽ പടിഞ്ഞാറൻ ആഫ്രിക്ക വിഭാഗത്തിൽ ജോയിൻറ്​ സെക്രട്ടറിയായി. 2010 മുതൽ 2013 വരെ​ യമനിൽ അംബാസഡറായിരുന്നു​. ശേഷം കോൺസൽ ജനറലായി ചിക്കാഗോയിലെത്തി. 2017 ഫെബ്രുവരി 17നാണ്​ സീഷെൽസിൽ അംബാസഡറായി നിയമിക്കപ്പെട്ടത്​. ഡോ. ഒൗസാഫും മൂന്ന്​ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഹജ്ജിനെയും മക്കയിലേയും മദീനയിലേയും ഇന്ത്യൻ വഖഫ്​ സ്ഥാപനങ്ങളെയും കുറിച്ചുള്ള രണ്ട്​​ പുസ്​തകങ്ങളുടെ പണിപ്പുരയിൽ കൂടിയാണ്​​. ഫർഹ സെയ്യിദാണ്​ സഹധർമിണി.

ഇന്ത്യൻ സമൂഹത്തി​​െൻറ സ്വീകരണം മേയ്​ മൂന്നിന്​
റിയാദ്​: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ്​ സഇൗദിന്​ ഇന്ത്യൻ സമൂഹം ഉൗഷ്​മള വരവേൽപ്​ നൽകും. ഇന്ത്യൻ കമ്യൂണിറ്റി ഒാഫ്​ റിയാദി​​െൻറ ആഭിമുഖ്യത്തിൽ മേയ്​ മൂന്നിന്​ (വെള്ളിയാഴ്​ച) രാത്രി എട്ടിന്​ റിയാദ്​ ക്രൗൺ പ്ലാസ ഹോട്ടലിലാണ്​ സ്വീകരണ പരിപാടി. അംബാസഡർ ഡോ. ഒൗസാഫ്​ സഇൗദിനും പത്​നി ഫർഹ സഇൗദിനും വൻ വര​വേൽപ്​ നൽകാൻ മുഹമ്മദ്​ സൈഗാം ഖാൻ കൺവീനറായ 29 അംഗ സ്​റ്റിയറിങ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടക്കുന്നു. വിവിധ സംസ്ഥാനക്കാരായ സാമൂഹിക സംഘടന പ്രതിനിധികളാണ് സമിതിയിലുള്ളത്​. കേരളത്തി​​െൻറ പ്രതിനിധികൾ ശിഹാബ്​ കൊട്ടുകാട്​, സലീം മാഹി, അഷ്​റഫ്​ ​വടക്കേവിള, മുനീബ്​ പാഴൂർ, സത്താർ കായംകുളം എന്നിവരാണ്​. ഉപസ്ഥാനപതി ഡോ. സുഹൈൽ അജാസ്​ ഖാൻ ഉൾപ്പെടെ എംബസി ഉന്നതോദ്യോഗസ്​ഥരും പരിപാടിയിൽ പ​െങ്കടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsambasador
News Summary - ambasador-saudi-gulf news
Next Story