മക്കയിൽ വിസ്മയമായി 'ഇഖ്റഅ്' പ്രദർശനം; ആയിരം വർഷം പഴക്കമുള്ള ഖുർആൻ കൈയെഴുത്തുപ്രതി ശ്രദ്ധാകേന്ദ്രമായി
text_fieldsമക്കയിലെ ‘ഇഖ്റഅ്’ പ്രദർശനത്തിലുള്ള അപൂർവ ഖുർആൻ കൈയെഴുത്തുപ്രതി
മക്ക: മക്കയിലെ കിങ് അബ്ദുൽ അസീസ് എൻഡോവ്മെൻറിൽ നടക്കുന്ന ‘ഇഖ്റഅ്’ ഖുർആൻ പ്രദർശനത്തിൽ സന്ദർശകരുടെ പ്രധാന ആകർഷണമായി ഖുർആെൻറ അപൂർവ കൈയെഴുത്തുപ്രതി മാറുന്നു.
മസ്ജിദുൽ ഹറമിലെയും മസ്ജിദുന്നബവിയിലെയും പ്രെസിഡൻസി ഓഫ് റിലീജിയസ് അഫയേഴ്സ് ആണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്.
ഖുർആനുമായി ബന്ധപ്പെട്ട വിവിധ മേഖലകളെക്കുറിച്ച് സന്ദർശകർക്ക് ആഴത്തിലുള്ള അറിവ് പകർന്നുനൽകുന്ന പ്രദർശനത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ അപൂർവ കൈയെഴുത്തുപ്രതി. യുഗങ്ങളിലുടനീളം മുസ്ലിം ലോകം ഖുർആനോട് കാണിച്ച കരുതലും ആദരവും പ്രതിഫലിപ്പിക്കുന്നതാണ് ഈ അമൂല്യ ശേഖരം.
ആയിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന, ‘ഇബ്നു അൽ ബവ്വാബ്’ എന്ന പേരിൽ പ്രശസ്തനായ കാലിഗ്രാഫർ അലി ബിൻ ഹിലാൽ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ പകർപ്പാണിത്. അറബിക് കാലിഗ്രഫിയുടെയും ഇസ്ലാമിക അലങ്കാര കലകളുടെയും ഉത്കൃഷ്ടമായ ചാരുതയും സവിശേഷതകളും ഈ ഗ്രന്ഥത്തിന്റെ ഓരോ താളുകളിലും പ്രകടമാണ്.
സന്ദർശകർക്ക് ഇതിെൻറ ചരിത്രപരവും കലാപരവുമായ മൂല്യം അടുത്തറിയാനും, നൂറ്റാണ്ടുകളിലൂടെ അറബി കാലിഗ്രഫിക്കും ഇസ്ലാമിക കലകൾക്കും ഉണ്ടായ പരിണാമവും വളർച്ചയും മനസ്സിലാക്കാനും ഈ പ്രദർശനം മികച്ച അവസരമാണ് ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

