അമരിയ ഇന്ത്യൻ ബ്രീസ് സൂപ്പർ സോക്കർ ഡിസംബർ 11 മുതൽ
text_fieldsറിയാദ്: അമരമ്പലം പഞ്ചായത്ത് നിവാസികളുടെ റിയാദിലെ പ്രവാസി കൂട്ടായ്മയായ അമരീയ ഇന്ത്യൻ ബ്രീസ് 9's ഫുട്ബാൾ ടൂർണമെൻറ് സുലൈ അൽ മുത്തവ്വ പാർക്ക് സറ്റേഡിയത്തിൽ ഡിസംബർ 11ന് ആരംഭിക്കും.
രണ്ട് ദിവസങ്ങളിലായി നയൻസ് ഫോർമാറ്റിൽ നടക്കുന്ന മത്സരത്തിൽ റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനിലെ പ്രമുഖരായ എട്ട് ടീമുകൾ മാറ്റുരക്കും.
അമരമ്പലം പഞ്ചായത്തിലെ പ്രവാസികളുടെ ക്ഷേമം മുൻനിർത്തി 2016-ൽ തുടക്കമിട്ട സംഘടന ജീവകാരുണ്യ പ്രവർത്തനത്തോടൊപ്പം കായികരംഗത്തും സജീവമാകുന്നതിെൻറ ഭാഗമായാണ് പ്രഥമ നയൻസ് ടൂർണമെൻറ് നടത്തുന്നത്. റിഫയുടെ സജീവ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെൻറിൽ സ്വദേശി പൗരന്മാരാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.
മത്സരത്തിൽ വിജയിക്കുന്ന ടീമിന് ട്രോഫിക്ക് പുറമെ പ്രൈസ് മണിയും ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ ടീമുകളിൽ പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്നെത്തുന്ന കളിക്കാർക്ക് പുറമെ പ്രവാസലോകത്തെ പ്രമുഖ താരങ്ങളും ബൂട്ട് കെട്ടും.
വ്യാഴാഴ്ച രാത്രി ഒമ്പത് മുതൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സൗദിയിലെ കലാ, കായിക, വൈജ്ഞാനിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ സുനിൽ പുലത്ത്, ജംഷി നെടുങ്ങാടൻ, ഷാഫി മുല്ലപ്പള്ളി, മുജീബ് വരിക്കോടൻ എന്നിവർ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

