അമരിയ ബ്രീസ് സൂപ്പർ സോക്കർ: സുലൈ എഫ്.സി ജേതാക്കൾ
text_fieldsസുലൈ എഫ്.സി
റിയാദ്: അമരമ്പലം പഞ്ചായത്ത് റിയാദ് പ്രവാസി കൂട്ടായ്മ (അമരിയ) സംഘടിപ്പിച്ച അമരിയ ബ്രീസ് സൂപ്പർ സോക്കർ ഫുട്ബാൾ ടൂർണമന്റിന്റെ ഫൈനലിൽ സുലൈ എഫ്.സി ജേതാക്കളായി. റിയാദിലെ പ്രമുഖരായ എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ സ്പോർട്ടിങ് എഫ്.സിയുമായി നടന്ന ഫൈനൽ പോരാട്ടത്തിൽ നിശ്ചിത സമയത്തും ഗോൾ ഒന്നും അടിക്കാതെ തുല്യത പാലിച്ചതിനാൽ ട്രൈബ്രേക്കറിലൂടെ സുലൈ എഫ്.സിയെ വിജയിയായി നിശ്ചയിക്കുകയായിരുന്നു. ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദ മാച്ചായി സുലൈ എഫ്.സി താരം സിയാദ് കോഴിക്കോടിനെ തെരഞ്ഞെടുത്തു.
സ്പോർട്ടിങ് എഫ്.സി
ടൂർണമെന്റിലെ മികച്ച കളിക്കാരനായി സോനു (സുലൈ എഫ്.സി), മികച്ച ഗോൾ കീപ്പറായി ഹബീബ് റഹ്മാൻ (സുലൈ എഫ്.സി), മികച്ച ഡിഫെൻഡറായി ഇൻഷാൻ (സ്പോർട്ടിങ് എഫ്.സി), ടൂർണമന്റെിലെ ടോപ് സ്കോറർ ആയി മുഹമ്മദ് ഫവാസ് (സ്പോർട്ടിങ് എഫ്.സി) എന്നിവരെ തെരഞ്ഞെടുത്തു. സുലൈ അൽ മുത്തവ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന ടൂർണമന്റെ്, സൗദിയിലെ പ്രമുഖ ക്ലബായ അൽ ഹിലാൽ അഡ്മിനിസ്ട്രേറ്റർ മാജിദ് അഹമ്മദ് കിക്ക് ഓഫ് ചെയ്തു.
റിഫ പ്രസിഡൻറ് ബഷീർ ചേലാമ്പ്ര, ഷാഹിദ് തങ്ങൾ, നിസാം താനൂർ, മുസ്തഫ കവായി, മുജീബ് ഉപ്പട, അസൈനാർ ഒബയാർ, ഉമർ അമാനത്ത്, അമീർ പട്ടണത്, കുഞ്ഞി സഫാ മക്ക, റഷീദ് മുവാറ്റുപുഴ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അബ്ദുല്ല അൽ സഈദി, നിസാർ കുന്നുംപുറം, ഇൻസാഫ് മമ്പാട്, ആബിദ് കോട്ടക്കൽ, ഫെസ്ബിൽ വയനാട് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. നൗഷാദ് ചക്കാല, ആഷിഖ് യൂത്ത് ഇന്ത്യ എന്നിവർ ടെക്‌നിക്കൽ വിഭാഗം കൈകാര്യം ചെയ്തു.
ടൂർണമന്റെിൽ അണ്ടർ 16 അക്കാദാമിക് ലീഗ് വിഭാഗത്തിൽ ലാേൻറൺ സോക്കർ, റിയാദ് സോക്കർ, യുനൈറ്റഡ് ഫുട്ബാൾ എന്നീ അക്കാദമികൾ തമ്മിലുള്ള മത്സരത്തിൽ റിയാദ് സോക്കർ അക്കാദാമി ജേതാക്കളായി. ടൂർണമന്റെിലെ ജേതാക്കൾക്കുള്ള ട്രോഫി അമരിയ പ്രസിഡൻറ് സുനിൽ പുലത്ത്, ബഷീർ ചേലാമ്പ്ര, മുജീബ് ഉപ്പട എന്നിവർ കൈമാറി. റണ്ണേഴ്സിനുള്ള ട്രോഫി അമരിയ സെക്രട്ടറി ഷാഫി മുല്ലപ്പള്ളി, ജംഷി നെടുങ്ങാടൻ എന്നിവർ സമ്മാനിച്ചു. ചടങ്ങിൽ സെക്രട്ടറി ഷാഫി മുല്ലപ്പള്ളി സ്വാഗതവും ട്രഷറർ അമാൻ ചുള്ളിയോട് നന്ദിയും പറഞ്ഞു.
ചടങ്ങിൽ ഉമർ അമാനത്തിനെ ആദരിച്ചു. ബനൂജ് പുലത്ത്, മുജീബ് വരിക്കോടൻ, ഷാക്കിർ ചുള്ളിയോട്, സമദ് ചുള്ളിയോട്, ജലീസ് ചുങ്കത്ത്, ഷമീർ പുതുമംഗലത്ത്, സുനൂപ് പിലാക്കൽ, സനൂപ് പുലത്ത്, റഫീഖ് ചുള്ളിയോട്, കെ.ടി. അഫ്സൽ, സിറാജ് കുന്നത്ത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

