അമരമ്പലം കെ.എം.സി.സി ഇഫ്താർ വിരുന്നൊരുക്കി
text_fieldsകെ.എം.സി.സി ജിദ്ദ അമരമ്പലം പഞ്ചായത്ത് കമ്മിറ്റി ഇഫ്താർ സംഗമം സുബൈർ വട്ടോളി
ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ അമരമ്പലം പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ പഞ്ചായത്തിൽനിന്നുള്ള എല്ലാ കുടുംബങ്ങളെയും ഉൾപ്പെടുത്തി ഇഫ്താർ വിരുന്നൊരുക്കി. ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുബൈർ വട്ടോളി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അബ്ദുൽ കരീം പനോലൻ അധ്യക്ഷത വഹിച്ചു.
ഹുസൈൻ ചുള്ളിയോട്, പി.സി.എ. റഹ്മാൻ (ഇണ്ണി ), ഫസലു മൂത്തേടം, ജാബിർ ചങ്കരത്ത്, അനീഷ് തട്ടിയേക്കൽ (ജാപ്പ അമരമ്പലം), ജലീൽ മാട, ജലീൽ മൂത്തേടം എന്നിവർ സംസാരിച്ചു. മുസ്തഫ മുപ്ര, അഫ്സൽ മുണ്ടശ്ശേരി, വി.പി. അസ്കർ, ഇബ്രാഹീം പാട്ടക്കരിമ്പ്, ടി.പി. മുനീർ, ഷിഹാബ് പൊറ്റമ്മൽ എന്നിവർ നേതൃത്വം നൽകി. മനാഫ് അച്ചു കൊമ്പൻ സ്വാഗതവും ഷരീഫ് തങ്ങൾ നന്ദിയും പറഞ്ഞു. നാസർ ബാപ്പു ഖിറാഅത്ത് നടത്തി.

