Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​ണ​ൽ ഡ​യാ​ലി​സി​സ്...

ത​ണ​ൽ ഡ​യാ​ലി​സി​സ് സെൻറ​റി​ന് കൈ​ത്താ​ങ്ങാ​യി അ​മ​ര​മ്പ​ലം ജി​ദ്ദാ പ്ര​വാ​സി കൂ​ട്ടാ​യ്മ

text_fields
bookmark_border
ത​ണ​ൽ ഡ​യാ​ലി​സി​സ് സെൻറ​റി​ന് കൈ​ത്താ​ങ്ങാ​യി അ​മ​ര​മ്പ​ലം ജി​ദ്ദാ പ്ര​വാ​സി കൂ​ട്ടാ​യ്മ
cancel
camera_alt

അ​മ​ര​മ്പ​ലം ജി​ദ്ദാ പ്ര​വാ​സി കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ പൂ​ക്കോ​ട്ടും​പാ​ട​ത്തെ ത​ണ​ൽ ഡ​യാ​ലി​സി​സ് സെൻറ​ർ ചെ​യ​ർ​മാ​ൻ അ​ബ്ബാ​സി​ന് ധ​ന​സ​ഹാ​യം കൈ​മാ​റു​ന്നു

ജിദ്ദ: അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ ജി​ദ്ദാ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ജാ​പ്പ’ പൂ​ക്കോ​ട്ടും​പാ​ടം ത​ണ​ൽ ഡ​യാ​ലി​സി​സ് സെൻറ​റി​ന് ധ​ന​സ​ഹാ​യം ന​ൽ​കി. പൂ​ക്കോ​ട്ടും​പാ​ടം-​ക​രു​ളാ​യി റോ​ഡി​ലു​ള്ള സെൻറ​ർ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കാ​ളി​കാ​വ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ൻ​റ് കേ​മ്പി​ൽ ര​വി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​മ​ര​മ്പ​ലം വ്യാ​പാ​രി വ്യ​വ​സാ​യി യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ് ടി.​കെ. മു​കു​ന്ദ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സെ​ക്ര​ട്ട​റി എം. ​കു​ഞ്ഞു​മു​ഹ​മ്മ​ദ് സെൻറ​റി​ൻ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ജാ​പ്പ ര​ക്ഷാ​ധി​കാ​രി ഹു​സൈ​ൻ ചു​ള്ളി​യോ​ട്, ജ​ലീ​ൽ മാ​ടാ​മ്പ്ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​ഹാ​ബ് പൊ​റ്റ​മ്മ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ത​ണ​ൽ ഡ​യാ​ലി​സി​സ് സെൻറ​ർ ചെ​യ​ർ​മാ​ൻ അ​ബ്ബാ​സി​ന് ധ​ന​സ​ഹാ​യം കൈ​മാ​റി.

ഈ ​വ​ർ​ഷം അം​ഗ​ങ്ങ​ളി​ൽ നി​ന്ന് സ​മാ​ഹ​രി​ച്ച തു​ക​യാ​ണ് കൈ​മാ​റി​യ​തെ​ന്നും സം​ഘ​ട​ന​യു​ടെ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഹു​സൈ​ൻ ചു​ള്ളി​യോ​ട് വി​ശ​ദീ​ക​രി​ച്ചു. ല​ത്തീ​ഫ് മാ​സ്​​റ്റ​ർ, ജ​ലീ​ൽ മാ​ടാ​മ്പ്ര, വി.​കെ. ബ​ഷീ​ർ, ജാ​പ്പ കോ​ഓ​ഡി​നേ​റ്റ​ർ വി.​കെ. അ​ന​ന്ദ​കൃ​ഷ്ണ​ൻ, സീ​തി​കോ​യ ത​ങ്ങ​ൾ, അ​ബു ചു​ള്ളി​യോ​ട്, അ​മീ​ർ പൊ​റ്റ​മ്മ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ഷീ​ദ് തോ​ട്ടെ​ക്കാ​ട്, സി​ദ്ധീ​ഖ് മ​ല​പ്പു​റ​വ​ൻ, ക​രീം പ​നോ​ല​ൻ, കെ.​വി. കു​ഞാ​ൻ, ജം​ഷി, ഇ​ല്ലി​ക്ക​ൽ കു​ഞ്ഞാ​പ്പു, നൂ​റു​ദ്ധീ​ൻ പൊ​റ്റ​മ്മ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സെൻറ​റി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഫ​ണ്ട് സ​മാ​ഹ​രി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കേ​ണ്ട​തി​െൻറ​യും ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​െൻറ​യും ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും ച​ട​ങ്ങി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നു. ശി​ഹാ​ബ് പൊ​റ്റ​മ്മ​ൽ സ്വാ​ഗ​ത​വും അ​ബ്ബാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:THANALDialysis CenterAmarambalamJeddah expatriate
News Summary - Amarambalam Jeddah expatriate community gathers to support Thanal Dialysis Center
Next Story