നോവൽ മത്സരത്തിൽ തിളങ്ങിയ ആതിര സേതുവിന് ‘അമല’യുടെ ആദരം
text_fieldsആതിര സേതുവിന് അറേബ്യൻ മലയാളി അസോസിയേഷൻ ഭാരവാഹികൾ പ്രശംസാഫലകം സമ്മാനിക്കുന്നു
ദമ്മാം: സെഡോര നോവൽ മത്സരത്തിെൻറ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ‘നാഗസ്വസ്തിക’ എന്ന നോവലിെൻറ രചയിതാവും സംഘടനാംഗവുമായ ആതിര സേതുവിനെ അറേബ്യൻ മലയാളി അസോസിയേഷൻ (അമല) ആദരിച്ചു. പ്രസിഡൻറ് അനിൽ, ജനറൽ സെക്രട്ടറി നസീർ അലിയാർ, ട്രഷറർ നവാസ് എന്നിവർ ചേർന്ന് ആതിരക്ക് പ്രശംസാഫലകം കൈമാറി.നാഗരാജൻ വാസുകിയുമായുള്ള കാലാതീതമായ ആത്മബന്ധത്തിെൻറയും ജന്മാന്തരങ്ങൾ കാത്തുനിന്ന പ്രണയത്തിെൻറയും കഥ പറഞ്ഞ്, വിധി ഒളിപ്പിച്ചുവെച്ച നിഗൂഢതകളിലേക്ക് വാതിൽ തുറക്കുന്ന തെൻറ പുസ്തകത്തിന് വായനാലോകത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ചടങ്ങിൽ ആതിര സേതു പറഞ്ഞു.
താൻ കണ്ടും കേട്ടും അനുഭവിച്ചും വളർന്ന ചുറ്റുപാടുകളിലേക്ക് ഭാവന സന്നിവേശിപ്പിച്ചപ്പോഴാണ് ഇത്തരമൊരു നോവൽ പിറവികൊണ്ടതെന്നും അവർ വ്യക്തമാക്കി. കൊല്ലം കൊട്ടാരക്കരയിൽ ഉമ്മന്നൂർ രാജശേഖരെൻറയും ശ്രീലതയുടെയും മകളായ ആതിര, തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ഭാരതിയാർ യൂനിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോൾ സൗദിയിൽ അധ്യാപികയായി ജോലി ചെയ്തുവരുന്ന ആതിരയുടെ ഭർത്താവ് ആർ.എസ്. രമേശ് ആണ്. അനന്തു, ആനന്ദ് എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

