Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചെ​ങ്ക​ട​ൽ തീ​ര​ത്ത്...

ചെ​ങ്ക​ട​ൽ തീ​ര​ത്ത് അ​ത്ഭു​ത​മാ​യി ‘അ​മാ​ല’; ആ​ദ്യ ആ​ഡം​ബ​ര റി​സോ​ർ​ട്ട് തു​റ​ന്നു

text_fields
bookmark_border
ചെ​ങ്ക​ട​ൽ തീ​ര​ത്ത് അ​ത്ഭു​ത​മാ​യി ‘അ​മാ​ല’;  ആ​ദ്യ ആ​ഡം​ബ​ര റി​സോ​ർ​ട്ട് തു​റ​ന്നു
cancel
camera_alt

അ​മാ​ല​യി​ലെ ‘ട്രി​പ്പി​ൾ ബേ’ ​റി​സോ​ർ​ട്ട്

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചെ​ങ്ക​ട​ൽ തീ​ര​ത്ത് ഒ​രു​ങ്ങു​ന്ന ആ​ഗോ​ള ആ​ഡം​ബ​ര വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​യാ​യ ‘അ​മാ​ല’​യി​ൽ ആ​ദ്യ റി​സോ​ർ​ട്ട് തു​റ​ന്നു. ‘ഫോ​ർ സീ​സ​ൺ​സ് റി​സോ​ർ​ട്ട് ആ​ൻ​ഡ്​ റെ​സി​ഡ​ൻ​സ​സ് അ​മാ​ല’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പു​തി​യ കേ​ന്ദ്രം റെ​ഡ് സീ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ്പി​െൻറ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ ടൂ​റി​സം പ​ദ്ധ​തി​യാ​ണ്.

ആ​ഗോ​ള​ത​ല​ത്തി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ആ​ഡം​ബ​ര സു​ഖ​വാ​സ​കേ​ന്ദ്ര​മാ​യി സൗ​ദി അ​റേ​ബ്യ​യെ മാ​റ്റു​ന്ന​തി​ൽ ഈ ​റി​സോ​ർ​ട്ട് വ​ലി​യ പ​ങ്കു​വ​ഹി​ക്കും. അ​മാ​ല​യി​ലെ ആ​ദ്യ റി​സോ​ർ​ട്ട് യാ​ഥാ​ർ​ഥ്യ​മാ​യ​ത് പ​ദ്ധ​തി​യു​ടെ ച​രി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക നി​മി​ഷ​മാ​ണെ​ന്ന് റെ​ഡ് സീ ​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ് സി.​ഇ.​ഒ ജോ​ൺ പ​ഗാ​നോ പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ഒ​രു​പോ​ലെ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​മെ​ന്ന് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തൊ​രു തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും, വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ റി​സോ​ർ​ട്ടു​ക​ൾ തു​റ​ക്കു​മെ​ന്നും ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ആ​ഡം​ബ​ര കേ​ന്ദ്ര​മാ​യി അ​മാ​ല മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്നും നേ​രി​ട്ടു​ള്ള സേ​വ​ന​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്ന അ​മാ​ല പ​ദ്ധ​തി​ക്ക് ഈ ​ഉ​ദ്ഘാ​ട​നം വ​ലി​യൊ​രു നാ​ഴി​ക​ക്ക​ല്ലാ​ണ്. ചെ​ങ്ക​ട​ലി​​ന്റെ തെ​ളി​ഞ്ഞ ജ​ലാ​ശ​യ​ങ്ങ​ൾ​ക്ക് അ​ഭി​മു​ഖ​മാ​യി നി​ൽ​ക്കു​ന്ന ഇ​വി​ടു​ത്തെ ‘ട്രി​പ്പി​ൾ ബേ’ ​മേ​ഖ​ല​യി​ൽ മാ​ത്രം ഒ​മ്പ​ത് അ​ത്യാ​ധു​നി​ക ഹോ​ട്ട​ലു​ക​ളി​ലാ​യി 1,600-ല​ധി​കം മു​റി​ക​ളാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഒ​രു​ങ്ങു​ന്ന​ത്.

ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ, മി​ക​ച്ച ഭ​ക്ഷ​ണ​ശാ​ല​ക​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന ക​ട​ൽ​ത്തീ​ര ന​ഗ​രം, പ്ര​ശ​സ്ത​മാ​യ അ​മാ​ല യാ​ച്ച് ക്ല​ബ്, കോ​റ​ലി​യം മ​റൈ​ൻ ലൈ​ഫ് സെ​ന്റ​ർ എ​ന്നി​വ​യും ഈ ​വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണ്. പൂ​ർ​ണ​മാ​യും സൗ​രോ​ർ​ജം ഉ​ൾ​പ്പെ​ടെ​യു​ള്ള പു​ന​രു​പ​യോ​ഗ ഊ​ർ​ജ​ത്തി​ലാ​ണ് ഈ ​റി​സോ​ർ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്ന​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്.

പ്ര​കൃ​തി​ക്ക് ഒ​രു കോ​ട്ട​വും ത​ട്ടാ​ത്ത രീ​തി​യി​ൽ, മാ​ലി​ന്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന വി​പു​ല​മാ​യ ‘സീ​റോ വേ​സ്​​റ്റ്​’ സം​വി​ധാ​ന​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Red SeagulfLexury Boat
News Summary - ‘Amala’ miraculously opens on the Red Sea coast; First lexuy resort opens
Next Story