‘അമല’ കുടുംബ വേദി ഓണാഘോഷം
text_fieldsഅറേബ്യൻ മലയാളി അസോസിയേഷൻ കുടുംബ വേദി ഓണാഘോഷത്തിൽ പങ്കെടുത്തവർ
ദമ്മാം: അറേബ്യൻ മലയാളി അസോസിയേഷൻ (അമല) ഓണാഘോഷം സംഘടിപ്പിച്ചു. മറഞ്ഞുപോകുന്ന ഓണക്കാഴ്ചകളെ പുനവതരിപ്പിച്ച് തനത് ഓണാഘോഷങ്ങളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു ഇത്തവണത്തെ ഓണാഘോഷത്തിന്റെ പ്രധാന ലക്ഷ്യം. ഓണസദ്യയോടെ ആരംഭിച്ച ആഘോഷത്തിൽ 'അമല' അംഗങ്ങൾക്ക് പുറമെ ദമ്മാമിലെ വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു. പ്രേജിത അനിൽ, സബിത നസീർ, ഷൈനി സാഗർ എന്നിവർ സദ്യക്ക് നേതൃത്വം നൽകി. സജു, സാഗർ, ഹക്കിം, ഗിരീഷ്, വിനോദ്, മുരളി എന്നിവർ സഹായികളായി.
മൽസരങ്ങൾക്ക് റിയാസ് സായി, ഷൈൻ, ശ്യം, ഷന്നു, അശ്വതി, ചയ്തു, സിന്ധു, രൂപ, രശ്മി എന്നിവർ നേതൃത്വം നൽകി. സംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് അനിൽ അധ്യക്ഷത വഹിച്ചു. സാജിദ് ആറാട്ടുപുഴ ഓണസന്ദേശം നൽകി.
പ്രവാസത്തിൽ 30 വർഷം പിന്നിട്ടവരെ ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു. 'അമല'യുടെ സ്ഥാപക ഭാരവാഹികളായ അൻസാർ ഷാ, മാനു, ബിജു എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ വിജയിച്ച 'അമല' അംഗങ്ങളുടെ കുട്ടികൾക്കുള്ള ട്രോഫികളും വിതരണം ചെയ്തു.
രഹ്ന നിമ്മി, റീന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നസീർ പുന്നപ്ര സ്വാഗതവും ട്രഷറർ നവാസ് നന്ദിയും പറഞ്ഞു. ജ്യോതിക, രാഹുൽ എന്നിവർ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

