അൽയാസ്മിൻ സ്കൂൾ സ്പോർട്സ് മീറ്റും സ്റ്റുഡന്റ്സ് കൗൺസിൽ സത്യപ്രതിജ്ഞ ചടങ്ങും
text_fieldsഅൽയാസ്മിൻ സ്കൂൾ ഗേൾസ് വിഭാഗം സ്പോർട്സ് മീറ്റിലും സ്റ്റുഡൻറ്സ് കൗൺസിൽ സത്യപ്രതിജ്ഞ ചടങ്ങിലും പങ്കെടുത്തവർ
റിയാദ്: അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂൾ ഗേൾസ് വിഭാഗം 27-ാമത് വാർഷിക സ്പോർട്സ് മീറ്റും സ്റ്റുഡന്റ്സ് കൗൺസിൽ സത്യപ്രതിജ്ഞ ചടങ്ങും നടന്നു. അറ്റ എജുക്കേഷനൽ കമ്പനിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ പേട്രൺ ഹുമൈറ തസ്കീൻ മുഖ്യാതിഥിയായി. കോംപ്ലക്സ് മാനേജർ അബ്ദുൽ ഇലാഹ് അൽമൊയ്ന, ഗേൾസ് സെക്ഷൻ ഹെഡ്മിസ്ട്രസ് നിഖത്ത് അൻജും, എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ, ഓഫീസ് സൂപ്രണ്ട് റഹീന ലത്തീഫ്, പി.ആർ.ഒ സെയ്നബ് തുടങ്ങിയവർ പങ്കെടുത്തു.
റഹ്മ നൂറ ഖിറാഅത് നിർവഹിച്ചു. ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് നിഖത്ത് അൻജും അതിഥികളെ സ്വാഗതം ചെയ്തു. സ്കൂൾ ബാൻഡിന്റെ പ്രകടനം ആകർഷകമായി. സ്റ്റുഡന്റ്സ് കൗൺസിലിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ഔപചാരികമായി ചുമതലകൾ നൽകി. വിശിഷ്ട വ്യക്തികൾ സാഷുകളും ബാഡ്ജുകളും സമ്മാനിച്ചു.
പുതുതായി നിയമിതയായ ഹെഡ്ഗേൾ നഫീസ ഖാൻ ചുമതലയേറ്റെടുത്തുകൊണ്ട് സംസാരിച്ചു. സ്പോർട്സ് മീറ്റ് കോംപ്ലക്സ് മാനേജർ അബ്ദുൽ ഇലാഹ് അൽമൊയ്ന ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്റ്റുഡന്റ്സ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ഫെയർ പ്ലേയുടെയും ടീം സ്പിരിറ്റിന്റെയും ആശയങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് സ്പോർട്സ്മാൻഷിപ് പ്രതിജ്ഞ നടത്തി. റുസൈനയും സിയയും ഒളിമ്പിക്സ് ദീപം തെളിയിച്ചു. അതത് വിഷയ മേഖലകളിലെ മാതൃകാപരമായ നേട്ടങ്ങൾക്ക് അറ്റ എജുക്കേഷനലിന്റെ എക്സലൻസ് അവാർഡ് നിഖത്ത് അഞ്ജും, സുബി ഷാഹിർ, സൈനബ്, റിഹാന അംജദ്, റഹീന ലത്തീഫ്, ജെബി ഇക്ബാൽ, പ്രീത സുരേഷ്, സദിയ ഫാത്തിമ, ആയിഷ സിദ്ദിഖ്, ഫാത്തിമ ജിനീഷ് എന്നീ അധ്യാപകർക്ക് കോംപ്ലക്സ് മാനേജർ അബ്ദുൽ ഇലാഹ് അൽമൊയ്ന സമ്മാനിച്ചു. സ്പോർട്സ് ക്യാപ്റ്റൻ ലംഹ ലബീബ് നന്ദി പറഞ്ഞു. ഇന്ത്യ, സൗദി ദേശീയ ഗാനങ്ങളുടെ ആലാപനത്തോടെ പരിപാടി സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

