അൽയാസ്മിൻ സ്കൂളിൽ കരകൗശല, ചിത്രകലാ പ്രദർശനങ്ങൾ
text_fieldsറിയാദ്: അൽയാസ്മിൻ സ്കൂളിൽ വിദ്യാർഥികളുടെ കരകൗശല, ചിത്രകല പ്രദർശനങ്ങൾ സംഘ ടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. കെ. റഹ്മത്തുല്ല പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. ദിൽഷാദ് അഹമ്മദ്, സൽമാൻ ഖാലിദ്, ഷഹ്സാദ് സമദാനി, ഫർഹാൻ ഹാഷ്മി, ഡോ. ഫൈസൽ സെയ്ദി, ശിഹാബ് കൊട്ടുകാട് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു. വിവിധ പ്രായത്തിലുള്ള വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഇത് അവസരമൊരുക്കി.
വിദ്യാർഥികൾക്ക് സ്വന്തം അഭിരുചിക്ക് അനുയോജ്യമായ തീം തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം നൽകിയിരുന്നു. ഗ്ലാസ് പെയിൻറിങ്, വാട്ടർ പെയിൻറിങ്, കൊളാഷ്, കരകൗശല വസ്തുക്കൾ, രേഖാചിത്രങ്ങൾ എന്നിവ കൊണ്ട് ഓഡിറ്റോറിയം മനോഹരമായി അലങ്കരിച്ചിരുന്നു. ചുവരുകളിൽ പെയിൻറിങ്ങുകളും ചിത്രങ്ങളും തൂക്കിയിട്ടു. ഓരോ സംസ്ഥാനങ്ങളുടെ തനത് കലാരൂപങ്ങൾ വിദ്യാർഥികൾ മോഡലുകളിലും ചാർട്ടുകളിലുമായി ആവിഷ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
