Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോ​ക സ്കൗ​ട്ട്...

ലോ​ക സ്കൗ​ട്ട് ജാം​ബൂ​രി: വു​റൂ​ദ്, ഖൊ​സാ​മ സ്കൂ​ൾ ടീം ​അ​മേ​രി​ക്ക​യി​ൽ

text_fields
bookmark_border
ലോ​ക സ്കൗ​ട്ട് ജാം​ബൂ​രി: വു​റൂ​ദ്, ഖൊ​സാ​മ സ്കൂ​ൾ ടീം ​അ​മേ​രി​ക്ക​യി​ൽ
cancel
camera_alt24 ????? ???? ????????? ?????????????? ?????????????????? ?????? ???? ???? ???????? ???????????????? ?????????????? ??????? ??? ??????? ???????????????? ?????????????? ????????????????????? ??????? ????????????????? ??????????????????????? ???????? ???????????????

ജി​ദ്ദ: 24ാമ​ത് ലോ​ക സ്കൗ​ട്ട് ജാം​ബൂ​രി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജി​ദ്ദ ന്യൂ ​അ​ൽ വു​റൂ​ദ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ് കൂ​ളി​ലെ​യും, ദ​മ്മാം അ​ൽ ഖൊ​സാ​മ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ അ​മേ​രി​ക്ക​യി​ലെ​ത്തി. സൗ​ത്ത് അ​മേ​രി​ക്ക​യി​ലെ വെ​സ്​​റ്റ്​ വി​ർ​ജീ​നി​യ​യി​ലാ​ണ്​ ലോ​ക സ്കൗ​ട്ട് ജാം​ബൂ​രി ന​ട​ക്കു​ന്ന​ത്. ജ ൂ​ലൈ 22 മു​ത​ൽ ആ​ഗ​സ്​​റ്റ്​ ര​ണ്ടു​വ​രെ ന​ട​ക്കു​ന്ന ജാം​ബൂ​രി​യി​ൽ 150ഓ​ളം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വി​ദ്യാ ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

അ​ബ്​​ദു​ല്ല, അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ, അ​ശ്വ​തി സ​തീ​ഷ്, റി​ജി​ന ബി​രി​യം, അ​ലീ​ന അ​ന്ന അ​ബി, ഷി​യ ബി​ൻ​ത് സി​യാ​സ്, ജെ​യി​ൻ ക്ലോ​ഡി​യ അ​ജ​യ​ൻ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ന്യൂ ​അ​ൽ വു​റൂ​ദ് സ്കൂ​ളി​ൽ​നി​ന്ന്​ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക്രി​സ്​​റ്റ​ൽ നി​വ്യ ബോ​ബി, ഹി​ബ ഇം​റാ​ൻ , സൈ​നാ അ​ഷ്ഫാ​ഖ്, അ​മൃ​ത ജോ​സ​ഫ് അ​ന്ന എ​ലി​ൻ തോ​മ​സ്, സ​ന്ദീ​പ് ശ്രീ​നി​വാ​സ​ൻ, അ​ബ്​​ദു​ല്ല മു​ഹ​മ്മ​ദ്, സാ​ഹി​ൽ അ​ന​സ്, ഇ​സ്മ​യി​ൽ ഇ​ർ​ഷാ​ദ്, അ​ബ്​​ദു​സ്സ​മ​ദ്, റൂ​ഫ​സ് റോ​ജേ​ഷ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​ൽ ഖൊ​സാ​മ സ്കൂ​ളി​ൽ​നി​ന്ന്​ പ​ങ്കെ​ടു​ക്കു​ന്ന​ത്. കൊ​ച്ചി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സം​ഘ​ത്തി​ന് ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ബെ​സ്​​റ്റ്​ ഗ്രൂ​പ് ഓ​ഫ് സ്കൂ​ൾ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ എ.​എം. അ​ഷ്റ​ഫ്, ഡെ​പ്യൂ​ട്ടി ഗ്രൂ​പ്്​ മാ​നേ​ജ​ർ റാ​സി ഷെ​യ്ഖ് പ​രീ​ത്, ഭാ​ര​ത് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് സൗ​ദി സെ​ക്ര​ട്ട​റി ബി​നോ മാ​ത്യു, ഓ​ർ​ഗ​നൈ​സി​ങ് ക​മീ​ഷ​ണ​ർ ഷ​മീ​ർ ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 2015ൽ ​ജ​പ്പാ​നി​ൽ ന​ട​ന്ന ലോ​ക സ്കൗ​ട്ട് ജാം​ബൂ​രി​യി​ലും ന്യൂ ​അ​ൽ വു​റൂ​ദ്, അ​ൽ ഖൊ​സാ​മ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു.

വെ​സ്​​റ്റ്​ വി​ർ​ജീ​നി​യ​യി​ലെ 14,000 ഏ​ക്ക​ർ സ്ഥ​ല​ത്ത് വ്യാ​പി​ച്ചു കി​ട​ക്കു​ന്ന മ​നോ​ഹ​ര​മാ​യ പ​രി​ശീ​ല​ന സ്ഥ​ല​ത്താ​ണ് ഇ​ത്ത​വ​ണ ജാം​ബൂ​രി ക്യാ​മ്പ് ന​ട​ക്കു​ന്ന​ത്. സ്കൗ​ട്ട്​​​സ്​ ഓ​ഫ് കാ​ന​ഡ, സ്കൗ​ട്ട് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മെ​ക്സി​കോ, ബോ​യ്സ് സ്കൗ​ട്ട് അ​മേ​രി​ക്ക എ​ന്നി​വ ചേ​ർ​ന്നാ​ണ് 24 ാമ​ത് ലോ​ക സ്കൗ​ട്ട് ജാം​ബൂ​രി​ക്ക് ആ​തി​ഥ്യം ഒ​രു​ക്കു​ന്ന​ത്. ‘അ​ൺ ലോ​ക്ക് എ ​ന്യൂ വേ​ൾ​ഡ്’ -(ഒ​രു പു​തി​യ ലോ​കം തു​റ​ക്കാം) എ​ന്ന​താ​ണ് 24 ാമ​ത് ലോ​ക സ്കൗ​ട്ട് ജാം​ബൂ​രി​യു​ടെ സ​ന്ദേ​ശം.

ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സം​സ്കാ​ര​ങ്ങ​ളെ​യും ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും അ​ടു​ത്ത​റി​യു​ന്ന​തി​ന് ജാം​ബൂ​രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കും. ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കാ​നും ആ​ശ​യ​ങ്ങ​ളും സൗ​ഹൃ​ദ​വും പ​ങ്കു വെ​ക്കു​ന്ന​തി​നും അ​തു​വ​ഴി ആ​ഗോ​ള കാ​ഴ്ച​പ്പാ​ട് രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കു​ന്ന​തി​നും ജാം​ബൂ​രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​ക​മാ​കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​വി​ധ സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ജാം​ബൂ​രി​യി​ൽ അ​വ​സ​ര​മു​ണ്ട്. വ്യ​ക്തി​ത്വ വി​ക​സ​ന പ​രി​ശീ​ല​ന​വും നേ​തൃ​പ​രി​ശീ​ല​ന​വും ജാം​ബൂ​രി​യു​ടെ ഭാ​ഗ​മാ​ണ്. ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ്​ ഗൈ​ഡ്സ് സൗ​ദി അ​റേ​ബ്യ അ​സോ​സി​യേ​ഷ​നു കീ​ഴി​ൽ ആ​ണ് ന്യൂ ​അ​ൽ വു​റൂ​ദ്, അ​ൽ ഖൊ​സാ​മ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ജാം​ബൂ​രി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsAlWuroodJamboree
News Summary - AlWuroodJamboree-saudi-gulf news
Next Story