Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോബ്‌സ് മാഗസിൻ ‘ടോപ്പ് ഹെൽത്ത്‌ കെയർ ലീഡേഴ്‌സ്’ പട്ടികയിൽ വീണ്ടും ആലുങ്ങൽ മുഹമ്മദ്​

text_fields
bookmark_border
ഫോബ്‌സ് മാഗസിൻ ‘ടോപ്പ് ഹെൽത്ത്‌ കെയർ ലീഡേഴ്‌സ്’ പട്ടികയിൽ വീണ്ടും ആലുങ്ങൽ മുഹമ്മദ്​
cancel

റിയാദ്​: ഫോബ്‌സ് മാഗസി​െൻറ 2026-ലെ ‘ടോപ്പ് ഹെൽത്ത്‌ കെയർ ലീഡേഴ്‌സ്’ പട്ടികയിൽ അബീർ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ആലുങ്ങൽ മുഹമ്മദ് തുടർച്ചയായി രണ്ടാം തവണയും ഇടംനേടി.

പശ്ചിമേഷ്യയിലെ ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്​ടിച്ച മികച്ച വ്യവസായ പ്രമുഖരെയും സ്ഥാപകരെയും ആദരിക്കുന്ന ഫോബ്‌സി​െൻറ പട്ടികയിലാണ് ഈ വലിയ അംഗീകാരം. 1999-ൽ ജിദ്ദയിൽ ഏക പോളിക്ലിനിക്കായി തുടക്കമിട്ട അബീർ മെഡിക്കൽ ഗ്രൂപ്പ്, ഇന്ന് സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ഒമാൻ, കുവൈത്ത്​ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി വ്യാപിച്ചുകിടക്കുന്ന വമ്പൻ ആരോഗ്യ ശൃംഖലയായി വളർന്നു കഴിഞ്ഞു.

മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ സെൻററുകൾ, ഫാർമസികൾ, ഒപ്റ്റിക്കൽ സെൻററുകൾ എന്നിവയടങ്ങുന്ന 50-ലധികം കേന്ദ്രങ്ങളിലൂടെ പ്രതിവർഷം 40 ലക്ഷത്തിലധികം രോഗികൾക്കാണ് അബീർ ഗ്രൂപ്പ് സേവനം എത്തിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 12 പുതിയ മെഡിക്കൽ കേന്ദ്രങ്ങളാണ് ഗ്രൂപ്പ് പുതുതായി ഉദ്ഘാടനം ചെയ്തത്.

കൂടാതെ സൗദിയിലെ ഖോബാർ, ജാസാൻ, യാംബു എന്നിവിടങ്ങളിൽ അത്യാധുനിക മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രികളുടെയും, ദഹ്റാൻ, റിയാദ് എന്നിവിടങ്ങളിൽ ഡേ-സർജറി സെൻററുകളുടെയും നിർമാണം അതിവേഗം പുരോഗമിക്കുകയാണ്.

ഗിന്നസ് വേൾഡ് റെക്കോർഡ് അടക്കം നേടി അന്താരാഷ്​ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട അബീർ ഗ്രൂപ്പി​െൻറ ഈ വൻ കുതിച്ചുചാട്ടം, മിഡിൽ ഈസ്​റ്റിലെ ആരോഗ്യ പരിപാലന മേഖലയിൽ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളി സംരംഭകരുടെ മേൽവിലാസത്തെ വീണ്ടും ഉയരങ്ങളിലെത്തിക്കുകയാണ്. ആരോഗ്യമേഖലയ്ക്ക് പുറമെ മാധ്യമ, വിദ്യാഭ്യാസ രംഗങ്ങളിലും സജീവസാന്നിധ്യമായ ആലുങ്ങൽ മുഹമ്മദിന് ലഭിച്ച ഈ ഫോബ്‌സ് അംഗീകാരം ആഗോള പ്രവാസി സമൂഹത്തിനും വലിയ അഭിമാന നിമിഷമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Alungal Muhammed featured again in Forbes 'Top Healthcare Leaders' list
Next Story