Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പട്ടികയില്‍ ഇടംനേടി ആലുങ്ങല്‍ മുഹമ്മദ്

text_fields
bookmark_border
Alungal Muhammed
cancel
camera_alt

ആലുങ്ങല്‍ മുഹമ്മദ്

Listen to this Article

ജിദ്ദ: അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് സ്ഥാപകനും പ്രസിഡന്റുമായ ആലുങ്ങല്‍ മുഹമ്മദിന് ഫോബ്‌സ് മിഡില്‍ ഈസ്റ്റ് അംഗീകാരം. '202 ലെ മികച്ച ആരോഗ്യ സംരക്ഷണ നേതാക്കള്‍: സ്ഥാപകരും ഓഹരി ഉടമകളും' എന്ന പട്ടികയിലാണ് ആലുങ്ങല്‍ മുഹമ്മദ് ഇടം പിടിച്ചത്.

വരുന്ന ദശകത്തില്‍ മേഖലയിലെ ആരോഗ്യ സംരക്ഷണ രംഗത്തിന് പുതിയ നിര്‍വചനം നല്‍കുന്ന മാറ്റങ്ങളുടെ വക്താക്കളായ എക്‌സിക്യൂട്ടീവുകള്‍, കമ്പനി സ്ഥാപകര്‍, ഓഹരി ഉടമകള്‍ എന്നിവരെ ആദരിക്കുന്നതാണ് ഈ വര്‍ഷത്തെ ഫോബ്‌സ് മിഡില്‍ ഈസ്റ്റ് ഹെല്‍ത്ത്‌കെയര്‍ ലീഡേഴ്‌സ് പട്ടിക. 45ാം റാങ്കിലാണ് ആലുങ്ങൽ മുഹമ്മദിനെ ഉള്‍പ്പെടുത്തിയത്. 2025 പതിപ്പില്‍ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന 50 സ്ഥാപകരെയും ഓഹരി ഉടമകളെയും കൂടാതെ 100 പ്രമുഖ എക്‌സിക്യൂട്ടീവുകളെയും സി.ഇ.ഒമാരെയും ആണ് ഫോബ്‌സ് ആദരിക്കുന്നത്.

മികച്ച ആരോഗ്യസംരക്ഷണ സംവിധാനം കെട്ടിപ്പടുക്കാനുള്ള ആലുങ്ങല്‍ മുഹമ്മദിന്റെ പ്രതിബദ്ധതയും, അബീര്‍ ഗ്രൂപ്പിന് അദ്ദേഹം നല്‍കുന്ന വളര്‍ച്ചയുടേയും പരിവര്‍ത്തനത്തിന്റേയും മുഖവുമാണ് ഈ സുപ്രധാനമായ അംഗീകാരത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് അബീര്‍ ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Alungal Muhammed in Forbes Middle East list
Next Story